Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാത്തിമയുടെ ആത്മഹത്യ:...

ഫാത്തിമയുടെ ആത്മഹത്യ: സുദർശൻ പത്മനാഭൻ കാമ്പസ്​ വിടരുതെന്ന്​ പൊലീസ്​ നിർദേശം

text_fields
bookmark_border
ഫാത്തിമയുടെ ആത്മഹത്യ: സുദർശൻ പത്മനാഭൻ കാമ്പസ്​ വിടരുതെന്ന്​ പൊലീസ്​ നിർദേശം
cancel

ചെന്നൈ: മദ്രാസ്​ ​െഎ.​െഎ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫി​​െൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട്​ പിതാവ് ​ അബ്​ദുൽ ലത്തീഫി​​െൻറ മൊഴിയെടുത്തു. സഹോദരി ആയിഷ മൊഴി നൽകാനായി ചെ​െന്നെയിൽ എത്തി​. ഫാത്തിമ ഉപയോഗിച്ച ലാപ ്​ടോപും ​െഎപാഡും എത്തിക്കാൻ പൊലീസ്​ ആവശ്യപ്പെട്ടിരുന്നു​. വെള്ളിയാഴ്​ച തമിഴ്​നാട്​ മുഖ്യമന്ത്രിയെയും ഡി. ജി.പിയെയും സന്ദർശിച്ചശേഷം അബ്​ദുൽലത്തീഫ്​ വാർത്തസമ്മേളനത്തിൽ ​െഎ.​െഎ.ടി അധികൃതർക്കും പൊലീസിനുമെതിരെ ഗുരുത ര ആരോപണങ്ങളുന്നയിച്ചിരുന്നു. ആത്മഹത്യയിൽ ദുരൂഹതയുണർത്തുന്ന തെളിവുകൾ ​ ത​​െൻറ പക്കലുണ്ടെന്നും വെളിപ്പെടുത് തി.

ഫാത്തിമ നൈലോൺ കയറിൽ തൂങ്ങി മരിച്ചതായാണ്​ കോട്ടൂർപുരം പൊലീസി​​െൻറ എഫ്​.​െഎ.ആറിലുള്ളത്​. എന്നാൽ, മൃ തദേഹം കണ്ട സഹപാഠി ഫാത്തിമയുടെ വീട്ടുകാർക്ക്​ വാട്ട്​സ്​ആപ്​ സന്ദേശം അയച്ചിരുന്നു. ഇതിൽ മൃതദേഹം മുട്ടുകുത്തിയ നിലയിലാണ്​ തൂങ്ങിനിൽക്കുന്നതെന്നും തുടർന്ന്​ കെട്ട്​ അഴിച്ചുമാറ്റി കമിഴ്​ത്തി കിടത്തിയെന്നും അറിയിച്ചിരുന്നു.

മരിക്കും മുമ്പുള്ള 28 ദിവസങ്ങളിൽ ഫാത്തിമ ത​​െൻറ സ്​മാർട്ട്​ഫോണിൽ എഴുതിയ കുറിപ്പുകളിൽ നിർണായക വിവരങ്ങളുണ്ടെന്ന്​ പറയുന്നു. മാർക്ക്​ പുനർനിർണയവുമായി ബന്ധപ്പെട്ട്​ ഫാത്തിമ സുഹൃത്തുക്കളുമായി സംസാരിച്ചതി​​െൻറ വോയ്​സ്​ മെസേജുകളും ലത്തീഫി​​െൻറ കൈവശമുണ്ട്​. ശനിയാഴ്​ച ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ചിലെ പ്രത്യേകാന്വേഷണ സംഘം തലവൻ ജോ. കമീഷണർ സി. ഇൗശ്വര മൂർത്തിയുടെ നേതൃത്വത്തിലാണ്​ മൊഴിയെടുത്തത്​. തെളിവെടുപ്പ്​ മൂന്നുമണിക്കൂർ നീണ്ടു.

ത​​െൻറ പക്കലുള്ള മുഴുവൻ രേഖകളും അന്വേഷണസംഘത്തിന്​ കൈമാറിയതായി അബ്​ദുൽ ലത്തീഫ്​ പിന്നീട്​ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. മകളുടെ മരണത്തിൽ നീതികിട്ടുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്​. കുറ്റവാളികൾ എത്ര ഉന്നതരായാലും അവർ അറസ്​റ്റിലാവുമെന്ന്​ പൊലീസ്​ ഉറപ്പ്​ നൽകി. ഫാത്തിമയുടെ മൊബൈൽഫോൺ കോടതിയിലാണ്​. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ തുറക്കുമെന്ന്​ ലത്തീഫ്​ വ്യക്തമാക്കി.

അതിനിടെ, കുറ്റാരോപിതരായ സുദർശൻ പത്മനാഭൻ ഉൾപ്പെടെ ​െഎ.​െഎ.ടിയിലെ മൂന്ന്​ അധ്യാപകരോടും കാമ്പസ്​ വിട്ടുപോകരുതെന്ന്​ പൊലീസ്​ നിർദേശിച്ചു. ​സുദർശനാണ്​ മരണത്തിന്​ മുഖ്യ കാരണക്കാരനെന്ന്​ ഫാത്തിമ മൊബൈൽഫോൺ നോട്ടിൽ കുറിച്ചിരുന്നു. െഎ.​െഎ.ടി കാമ്പസിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.
കേസുമായി ബന്ധപ്പെട്ട്​ അറസ്​റ്റ്​ ഉണ്ടാവാത്തത്​ വേദനജനകമാണെന്നും രാഷ്​ട്രീയ ഇടപെടലുകൾ ഉണ്ടായതായി സംശയിക്കുന്നുവെന്നും അന്വേഷണം സി.ബി.​െഎയെ ഏൽപിക്കണമെന്നും വിടുതലൈ ശിറുതൈകൾ കക്ഷി പ്രസിഡൻറ്​ തൊൽ തിരുമാവളവൻ എം.പി പ്രസ്​താവിച്ചു. പ്രശ്​നം പാർലമ​െൻറ്​ സമ്മേളനത്തിൽ ഉന്നയിക്കാൻ ഡി.എം.കെ ഉൾപ്പെടെ വിവിധ രാഷ്​ട്രീയകക്ഷികൾ തീരുമാനിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsIIT madrasmalayalam newsFathima Latheef
News Summary - fathima latheef death central crime branch questioning-kerala news
Next Story