Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാത്തിമയുടെ മരണം:...

ഫാത്തിമയുടെ മരണം: മദ്രാസ് ഐ.​ഐ.ടി അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും

text_fields
bookmark_border
fathima-latheef
cancel

ചെന്നൈ: മദ്രാസ്​ ഐ.​ഐ.ടിയിലെ മലയാളി വിദ്യാർഥിനി ഫാത്തിമ ലത്തീഫി​​ന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസിൽ കു​​റ്റാ​​രോ​​പി​​ത​​രാ​​യ മൂന്ന് അധ്യാപകരെ ഇന്നും ചോദ്യം ചെയ്യും. അധ്യാപകരായ സു​​ദ​​ർ​​ശ​​ൻ പ​​ത്മ​​നാ​​ഭ​​ൻ, ഹേ​​മ​​ച​​ന്ദ്ര​​ൻ ഖ​​ര, മി​​ലി​​ൻ​​ഡ്​ ബ്ര​​ഹ്​​​മി എ​​ന്നി​വ​രെയാണ്​ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം​ ചെ​യ്യുക.

ഇന്നലെ ഐ.ഐ.ടി ഗസ്റ്റ് ഹൗസിലെത്തിയ അന്വേഷണ സംഘം മൂന്ന് അധ്യാപകരെ രണ്ടര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മൂന്നു പേരെ പ്രത്യേകമായാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് വിദ്യാർഥികളടക്കം മുപ്പതോളം പേരെ ഇതുവരെ ചോദ്യം ചെയ്തു കഴിഞ്ഞു.

അധ്യാപകർക്ക് ഇന്നലെ ക്രൈം​​ബ്രാ​​ഞ്ച്​ സ​​മ​​ൻ​​സ്​ അ​​യ​​ച്ചു​​വെ​​ങ്കി​​ലും മൂ​​വ​​രും കൂ​​ടു​​ത​​ൽ സ​​മ​​യം ചോ​​ദി​​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഈ ആവശ്യം ത​ള്ളിയ അ​ന്വേ​ഷ​ണ സം​ഘം ഐ.ഐ.ടിയിൽ എത്തി ചോദ്യം ചെയ്യുകയായിരുന്നു.

അതേസമയം, ഫാ​​ത്തി​​മയുടെ മ​​ര​​ണ​​ത്തി​​ലേ​​ക്കു ന​​യി​​ച്ച സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​ന്​​ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണ സ​​മി​​തി രൂ​​പ​​വ​​ത്​​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ആവശ്യ​​പ്പെ​​ട്ടുളള മ​​ദ്രാ​​സ്​ ​െഎ.​െ​​എ.​​ടി​ വി​ദ്യാ​ർ​ഥി​ക​ളുടെ അ​​നി​​ശ്ചി​​ത​​കാ​​ല നി​​രാ​​ഹാ​​ര​​സ​​മ​​രം രണ്ടാം ദിവസത്തിലേക്ക് കടന്നു. മ​​ല​​യാ​​ളി വി​​ദ്യാ​​ർ​​ഥികളായ അ​​സ​​ർ മൊ​​യ്​​​തീ​​ൻ, ജ​​സ്​​​റ്റി​​ൻ തോ​​മ​​സ്​ എ​​ന്നി​​വ​​രാ​​ണ്​ ‘ചി​​ന്താ​​ബാ​​ർ’ എ​​ന്ന സം​​ഘ​​ട​​ന​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സ​​മ​​രം നടത്തുന്ന​​ത്.

പൊ​​ലീ​​സ്​ കേ​​സ്​ അ​​ന്വേ​​ഷി​​ക്കു​​ന്ന​​തി​​നാ​​ൽ ആ​​ഭ്യ​​ന്ത​​ര അ​​ന്വേ​​ഷ​​ണം ന​​ട​​ത്താ​​നാ​​വി​​ല്ലെ​​ന്നാണ് ​െഎ.​െ​​എ.​​ടി അ​​ധി​​കൃ​​തരുടെ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsFathima Latheefmadras IIT
News Summary - fathima latheef death case: -Kerala News
Next Story