Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നരവയസ്സുകാരി പീഡനത്തിനിരയായ സംഭവം; അച്ഛന്‍റെ അടുത്ത ബന്ധു അറസ്റ്റിൽ

text_fields
bookmark_border
പീഡനത്തിനിരയാക്കിയത് വീട്ടിനുള്ളിൽ വെച്ച്, പ്രതി കുറ്റസമ്മതം നടത്തിയെന്ന്
pocso case 9879879
cancel

കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അച്ഛന്‍റെ അടുത്ത ബന്ധു അറസ്റ്റിൽ. കുട്ടിയെ വീട്ടിനുള്ളിൽവെച്ച് തന്നെയാണ് പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. പ്രതിക്കെതിരെ പോക്സോ, ബാലനീതി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി. ഇയാളെ വൈകാതെ കോടതിയിൽ ഹാജരാക്കും.

കൊല്ലപ്പെട്ട കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് പീഡനവിവരം വ്യക്തമായത്. തുടർന്നാണ് ചെങ്ങമനാട് പൊലീസ് ഇന്നലെ വൈകീട്ട് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതും കേസ്​ അന്വേഷിക്കുന്ന പുത്തന്‍കുരിശ് പൊലീസ് പിതാവിന്‍റെ ബന്ധുവിനെ കസ്റ്റഡിയിലെടുത്തതും.

കുട്ടി താമസിച്ച വീടിനടുത്ത് തന്നെയാണ് ബന്ധുക്കളും താമസിക്കുന്നത്. കുട്ടിയുടേത് മുങ്ങിമരണമാണെങ്കിലും ശരീരത്തിൽ പാടുകൾ കണ്ടത് ഡോക്ടർമാരിൽ സംശയമുണ്ടാക്കിയിരുന്നു. തുടർന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ലൈംഗിക പീഡനം സ്ഥിരീകരിച്ചത്. വീട്ടിനകത്തുവെച്ച് പീഡനത്തിനിരയാക്കിയതായി ബന്ധു സമ്മതിച്ചതായാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് മൂന്നരവയസുകാരിയെ അമ്മ പുഴയിലെറിഞ്ഞത്. തിരച്ചിലിനൊടുവിൽ പുലർച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കേസിൽ റി​മാ​ൻ​ഡി​ലുള്ള കു​ട്ടി​യു​ടെ അ​മ്മയായ കു​റു​മ​ശ്ശേ​രി സ്വ​ദേ​ശി​നി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​ൻ ചെ​ങ്ങ​മ​നാ​ട് പൊ​ലീ​സ് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കും. ആ​ലു​വ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് ഇ​വ​രെ കാ​ക്ക​നാ​ട് വ​നി​ത സ​ബ്​​ജ​യി​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം, കുഞ്ഞിന്‍റെ മാതാവിന് മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ളു​ണ്ടെ​ന്നാ​ണ് ഇവരുടെ കു​ടും​ബം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഭർത്താവ് ഇ​ത് നി​ഷേ​ധി​ച്ചു. കു​ഞ്ഞി​നെ ക​രു​തി​ക്കൂ​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നാ​ണ് പൊ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. കൊ​ല​യെ​ക്കു​റി​ച്ച് കു​ടും​ബ​ത്തി​ലെ മ​റ്റാ​ർ​ക്കെ​ങ്കി​ലും അ​റി​വു​ണ്ടാ​യി​രു​ന്നോ എ​ന്നും പൊ​ലീ​സ് അ​ന്വേ​ഷി​ക്കും. ഭ​ർ​തൃ​വീ​ട്ടു​കാ​രെ വേ​ദ​നി​പ്പി​ക്കാ​നാ​ണ്​ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് മാതാവിന്‍റെ പ്രാ​ഥ​മി​ക മൊ​ഴി.

ഭർത്താവുമായുള്ള അകൽച്ചയെ തുടർന്ന് മാതാവ് കുറുമശ്ശേരിയിലെ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കഴിഞ്ഞ 19ന് വൈകീട്ട് 3.30ഓടെ കോലഞ്ചേരിയിലെ അംഗൻവാടിയിൽനിന്ന് കുഞ്ഞിനെ മാതാവ് കുറുമശ്ശേരിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.

കോലഞ്ചേരിയിൽനിന്ന് ഓട്ടോയിൽ അമ്മയും കുട്ടിയും തിരുവാങ്കുളത്തെത്തി. പിന്നീട് ഏഴുമണിയോടെ കുറുമശ്ശേരിയിലുള്ള വീട്ടിൽ അമ്മ എത്തിയെങ്കിലും ഒപ്പം കുട്ടിയുണ്ടായിരുന്നില്ല. ചോദിച്ചപ്പോൾ ആലുവയിലേക്കുള്ള ബസ് യാത്രക്കിടെ കുഞ്ഞിനെ കാണാതായെന്നായിരുന്നു മറുപടി. പിന്നീടാണ് കുട്ടിയെ പുഴയിലെറിഞ്ഞതാണെന്ന് ഇവർ വെളിപ്പെടുത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Father's close relative in custody; Arrest imminent in rape case of murdered girl child
Next Story