Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്യമതക്കാരനായ സഹപാഠിയെ പ്രണയിച്ചു; വായിൽ കളനാശിനിയൊഴിച്ച് 14കാരിയെ കൊല്ലാൻ ശ്രമിച്ച് പിതാവ്

text_fields
bookmark_border
അന്യമതക്കാരനായ സഹപാഠിയെ പ്രണയിച്ചു; വായിൽ കളനാശിനിയൊഴിച്ച് 14കാരിയെ കൊല്ലാൻ ശ്രമിച്ച് പിതാവ്
cancel

കൊച്ചി: അന്യമതക്കാരനായ സഹപാഠിയെ പ്രണയിച്ച 14 വയസുള്ള മകളെ കൊല്ലാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. പെൺകുട്ടി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എറണാകുളം ജില്ലയിലെ ആലങ്ങാട് ഞായറാഴ്ച രാവിലെ ഒമ്പത് മണിക്കാണ് സംഭവം. ​പ്രണയത്തെ കുറിച്ചറിഞ്ഞ പിതാവ് മകളെ കമ്പി വടികൊണ്ട് തല്ലി അവശയാക്കിയ ശേഷം കടളനാശിനി വായിലൊഴിക്കുകയായിരുന്നു.

പ്രണയത്തെ കുറിച്ച് അറിഞ്ഞതിനു പിന്നാലെ പെൺകുട്ടിയെ വിലക്കിയ പിതാവ് ​മൊബൈൽ ഫോണും വാങ്ങിവെച്ചിരുന്നു. എന്നാൽ പെൺകുട്ടി മറ്റൊരു ഫോണിൽ ബന്ധം തുടർന്നു. മകൾ അനുസരിക്കാത്തതിനാലാണ് പിതാവ് കൊല്ലാൻ ശ്രമിച്ചതെന്ന് ആലുവ വെസ്റ്റ് പൊലീസ് പറയുന്നു.

പുല്ല് കരിക്കാനുപയോഗിക്കുന്ന കളനാശിനിയാണ് പെൺകുട്ടിയുടെ വായയിൽ ബലമായി ഒഴിച്ചുകൊടുത്തത്. ഇത് കുടിച്ചാൽ കുട്ടി മരിക്കുമെന്ന് പിതാവിന് അറിയാമായിരുന്നുവെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബഹളം കേട്ട എത്തിയ കുട്ടിയുടെ അമ്മയാണ് കളനാശിനിയുടെ കുപ്പി പിടിച്ചു വാങ്ങി എറിഞ്ഞത്. അപ്പോ​ഴേക്കും വായിലൊഴിച്ച കളനാശിനി കുട്ടി കുറിച്ച് ഇറക്കിയിരുന്നു. ബന്ധുക്കളാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Father tried to kill 14 year-old girl by throwing herbicide in her mouth
Next Story