കർമജീവിതത്തിലേക്ക് തിരിച്ചുവരും -ഫാ.ടോം ഉഴുന്നാലിൽ
text_fieldsകോട്ടയം: ശാരീരിക അവശതകള്‍ മറികടന്ന് കർമജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് ഫാ.ടോം ഉഴുന്നാലിൽ. ‘മോചനത്തിനായി ദൈവത്തോട് അപേക്ഷിച്ചവര്‍ക്കും ഭൂമിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി. എെൻറ മോചനം സാധ്യമാക്കിയവരെ ദൈവം അനുഗ്രഹിക്കെട്ട’യെന്നും അദ്ദേഹം പറഞ്ഞു. തടങ്കലില്‍നിന്ന് മോചിതനായശേഷമുള്ള ആദ്യ വിഡിയോ സന്ദേശത്തിലാണ് നന്ദിനിറഞ്ഞ വാക്കുകളുമായി ടോം ഉഴുന്നാലിൽ പ്രത്യക്ഷപ്പെട്ടത്.
‘ദൈവം എല്പിച്ച ദൗത്യം പൂര്‍ത്തിയാക്കാന്‍ ശാരീരിക അവശതകള്‍ മറികടന്ന് എത്തും. ദൈവത്തിെൻറ കരുണ അനന്തമാണ്. ക്ഷീണിപ്പിച്ചത് ശരീരം മാത്രമായിരുന്നു. അവശതകളെ അതിജീവിച്ച് ദൗത്യം പൂര്‍ത്തിയാക്കും. നിങ്ങളുടെ പ്രാർഥനക്ക് ദൈവം ഉത്തരം തന്നു. എല്ലാവരുടെയും സ്നേഹത്തിനും പ്രാർഥനക്കു ം നന്ദി. ദൈവം വലിയവനാണ്. അവെൻറ കരുണ തുടരും’- അദ്ദേഹം പറഞ്ഞു.
ഫാ. ടോമിെൻറ ആരോഗ്യനിലയും ഇന്ത്യയിലേക്ക് മടങ്ങുന്നതടക്കം വിവരങ്ങളും ശനിയാഴ്ച വെളിപ്പെടുത്തുമെന്ന് സലേഷ്യൻ സഭ അധികൃതർ അറിയിച്ചു.
