You are here

ഉ​ഴു​ന്നാ​ലി​​െൻറ മോചനം: അപ്രതീക്ഷിതം; ​ബന്ധുക്കളും ജന്മനാടും അത്യാഹ്ലാദത്തിൽ

23:24 PM
12/09/2017
മോചനവിവരമറിഞ്ഞ്​ ഫാ. ടോമി​െൻറ ഉഴുന്നാലിലി​െൻറ രാമപുരത്തെ കുടുംബവീട്ടിൽ എത്തിയവർ

കോ​ട്ട​യം: കാ​ത്തി​രു​ന്ന ആ ​വാ​ർ​ത്ത അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ​തി​​െൻറ ആ​ശ്വാ​സ​ത്തി​ലും ആ​ഹ്ലാ​ദ​ത്തി​ലു​മാ​ണ്​ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​​ലി​െൻറ ജ​ന്മ​നാ​ടും ബ​ന്ധു​ക്ക​ളും. ബ​ന്ധു​ക്ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ഫാ. ​ടോം ഉ​ഴു​ന്നാ​ലി​​ലി​െൻറ മോ​ച​നം അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​ക​ൾ വ​ന്ന​പ്പോ​ൾ മാ​ത്ര​മാ​ണ്​ രാ​മ​പു​ര​ത്തെ ബ​ന്ധു​ക്ക​ൾ മോ​ച​ന​വാ​ർ​ത്ത അ​റി​ഞ്ഞ​ത്. ഇ​തോ​ടെ പ്രാ​ർ​ഥ​ന ക​ണ്ണീ​രും ആ​ഹ്ലാ​ദ​ത്തി​നും​ വ​ഴി​മാ​റി. 

മോ​ച​ന​വി​വ​രം അ​റി​ഞ്ഞ​തോ​ടെ​ രാ​മ​പു​ര​ത്തെ ഉ​ഴു​ന്നാ​ലി​ൽ കു​ടും​ബ​വീ​ട്ടി​ലേ​ക്ക്​ സ​ഭ, രാ​ഷ്​​​ട്രീ​യ രം​ഗ​ത്തെ നി​ര​വ​ധി​പേ​ർ എ​ത്തി. ല​ഡു വി​ത​ര​ണം ചെ​യ്​​താ​ണ്​ കു​ടും​ബാം​ഗ​ങ്ങ​ൾ ആ​ഹ്ലാ​ദം പ​ങ്കി​ട്ട​ത്. അ​ത്യാ​ഹ്ലാ​ദ​ത്തി​ലും ആ​ശ്വാ​സ​ത്തി​ലു​മാ​ണെ​ന്ന്​ രാ​മ​പു​ര​ത്തെ ടോ​മി​​െൻറ കു​ടും​ബ​വീ​ട്ടി​ലെ​ത്തി​യ ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ പ​റ​ഞ്ഞു. ​കെ.​എം. മാ​ണി എം.​എ​ൽ.​എ, ​ജോ​സ്​ കെ. ​മാ​ണി എം.​പി എ​ന്നി​വ​രും വീ​ട്ടി​ലെ​ത്തി ആ​ഹ്ലാ​ദം പ​ങ്കി​ട്ടു.

 സ​ലേ​ഷ്യ​ൻ സ​ഭ​യു​ടെ ബം​ഗ​ളൂ​രു പ്രൊ​വി​ൻ​സ്​ അം​ഗ​മാ​യി​രു​ന്ന ഫാ. ​ടോം അ​ഞ്ചു​വ​ർ​ഷം മു​മ്പാ​ണ്​ മി​ഷ​ന​റി സേ​വ​ന​ത്തി​ന്​ യ​മ​നി​ലെ​ത്തി​യ​ത്. തു​റ​മു​ഖ​ന​ഗ​ര​മാ​യി​രു​ന്ന ഏ​ദ​നാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ന​മേ​ഖ​ല. അ​ദ്ദേ​ഹം വി​കാ​രി​യാ​യി​രു​ന്ന പ​ള്ളി ഒ​രു​സം​ഘം ആ​ക്ര​മി​ച്ച്​ തീ​വെ​ച്ച്​ ന​ശി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ മി​ഷ​ന​റീ​സ് ഓ​ഫ് ചാ​രി​റ്റി സ​ന്യാ​സി​നീ​സ​മൂ​ഹം ഏ​ദ​നി​ൽ ന​ട​ത്തി​യി​രു​ന്ന വൃ​ദ്ധ​സ​ദ​ന​ത്തി​ലേ​ക്ക്​ താ​മ​സം മാ​റ്റി. ഇ​വി​ടം ആ​ക്ര​മി​ച്ചാ​ണ്​ 2016 മാ​ർ​ച്ച് നാ​ലി​ന്​ ഭീ​ക​ര​ർ ഫാ. ​ടോ​മി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. നാ​ല്​ ക​ന്യാ​സ്ത്രീ​ക​ൾ, ആ​റ് ഇ​ത്യോ​പ്യ​ക്കാ​ർ, ആ​റ് യ​മ​ൻ​കാ​ർ എ​ന്നി​വ​രെ വ​ധി​ച്ച ശേ​ഷ​മാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. എ​ന്നാ​ൽ, ഇതി​​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ത്തി​രു​ന്നി​ല്ല. ആ​ക്ര​മ​ണം ന​ട​ന്ന ആ​ശ്ര​മ​ത്തി​ലെ മ​ദ​ർ സു​പ്പീ​രി​യ​റാ​യി​രു​ന്ന തൊ​ടു​പു​ഴ വെ​ള്ളി​യാ​മ​റ്റം സ്വ​ദേ​ശി സി​സ്​​റ്റ​ർ സാ​ലി​യാ​ണ്​ ആ​ക്ര​മ​ണ​വി​വ​രം നാ​ട്ടി​ൽ അ​റി​യി​ച്ച​ത്. 

പി​ന്നീ​ട്​ പ​ല​പ്പോ​ഴാ​യി അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചു. പലതും വ്യാ​ജ​മാ​യി​രു​ന്നു​െ​വ​ന്ന്​ തെ​ളി​ഞ്ഞു. പി​ന്നീ​ട്​ പ​ല​ഘ​ട്ട​ങ്ങ​ളി​ലും ഫാ. ​ടോ​മി​​െൻറ മോ​ച​ന​ത്തി​ന്​ വ​ഴി​തെ​ളി​ഞ്ഞ​താ​യി  വാ​ർ​ത്ത​യു​ണ്ടാ​യി. ചി​​ത്ര​ങ്ങ​ളും പു​റ​ത്തു​വ​ന്നു. എ​ന്നാ​ൽ, പു​രോ​ഗ​തി​യൊ​ന്നു​മു​ണ്ടാ​യി​ല്ല. ഡി​സം​ബ​ർ 26ന്​ ​അ​ദ്ദേ​ഹ​ത്ത​​െൻറ വി​ഡി​യോ​യും പു​റ​ത്തു​വ​ന്നു. താ​ൻ ക്ഷീ​ണി​തും നി​രാ​ശ​നു​മാ​ണെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം താ​ൻ ഇ​ന്ത്യാ​ക്കാ​ര​നാ​യ​തു​കൊ​ണ്ടാ​ണോ മോ​ച​നം വൈ​കു​ന്ന​തെ​ന്ന്​ ആ​ശ​ങ്ക​പ്പെ​ടു​ന്ന​തും വി​ഡി​യോ​യി​ലു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട്​ മ​റ്റൊ​രു വി​ഡി​യോ​യും പു​റ​ത്തു​വ​ന്നു. 2017 ഏ​പ്രി​ൽ 15 എ​ന്ന് എ​ഴു​തി​യ ക​ട​ലാ​സ് ഫാ. ​ടോ​മി​​െൻറ ശ​രീ​ര​ത്തി​ൽ ഒ​ട്ടി​ച്ചു​െ​വ​ച്ചു​ള്ള​താ​യി​രു​ന്നു വി​ഡി​യോ. കു​ടും​ബാം​ഗ​ങ്ങ​ൾ മോ​ച​ന​ത്തി​നാ​യി ഇ​ട​പെ​ട​ണ​മെ​ന്ന്​ ​അ​ദ്ദേ​ഹം ഇ​തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 

ഇ​തോ​െ​ട ഫാ. ​ടോ​മി​​െൻറ ബ​ന്ധു​ക്ക​ൾ ന്യൂ​ഡ​ൽ​ഹി​യി​ലെ​ത്തി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ക്ഷ​മ സ്വ​രാ​ജി​നെ സ​ന്ദ​ർ​ശിച്ച​​​ു. അ​വ​ർ ഗ​വ​ർ​ണ​റെ​യും ക​ണ്ടു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ ക​ണ്ട്​ ഉ​ഴു​ന്നാ​ലി​​ലി​െൻറ മോ​ച​ന​ത്തി​ന്​ ഇ​ട​പെ​ട​ണ​മെ​ന്ന്​ കേ​ര​​ത്തി​ൽ​നി​ന്നു​ള്ള ക​ർ​ദി​നാ​ൾ​മാ​രും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 
കോ​ട്ട​യം പാ​ലാ രാ​മ​പു​രം ഉ​ഴു​ന്നാ​ലി​ൽ പ​രേ​ത​രാ​യ വ​ർ​ഗീ​സ്​-​തേ​സ്യാ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ ഫാ. ​ടോ​മി​നാ​യി എ​ല്ലാ ഞാ​യ​റാ​ഴ്​​ച​യും ഉ​ഴു​ന്നാ​ലി​ൽ കു​ടും​ബം പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ടോ​മി​​െൻറ ​േമാ​ച​നം ആ​വ​ശ്യ​​പ്പെ​ട്ട്​ തൃ​ശൂ​ർ മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ ഹ​ര​ജി​യും ന​ൽ​കി​യി​രു​ന്നു. ഫാ. ​ടോം ഉ​ഴ​ന്നാ​ലി​ൽ യ​മ​നി​ലേ​ക്ക്​ പോ​കും​മു​മ്പ്​ തൃ​ശൂ​ർ അ​തി​രൂ​പ​ത​ക്ക്​ കീ​ഴി​ലാ​യി​രു​ന്നു സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്ന​ത്.

COMMENTS