Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കമാലിയിൽ മകനെ...

അങ്കമാലിയിൽ മകനെ നിറയൊഴിച്ച്​ പിതാവ്​ വെടിവെച്ച്​ മരിച്ചു

text_fields
bookmark_border
അങ്കമാലിയിൽ മകനെ നിറയൊഴിച്ച്​ പിതാവ്​ വെടിവെച്ച്​ മരിച്ചു
cancel

കൊച്ചി: കുടുംബവഴക്കിനെ തുടർന്ന്​ മകനെ വെടിവെച്ച പിതാവ്​  സ്വയം നിറയൊഴിച്ച്​ മരിച്ചു. അങ്കമാലി അയ്യമ്പുഴയിലെ കാവുങ്കൽ വീട്ടില്‍ കൊള്ളിയാൻ മാത്യു‍(52) ആണ് മരിച്ചത്. പരിക്കേറ്റ മകന്‍ മനുവിനെ (20) അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ്​ സംഭവം. കുടുംബവഴക്കിനെ തുടർന്ന്​ മാത്യൂ കയ്യിലുണ്ടായിരുന്ന തോക്ക്​ ഉപയോഗിച്ച്​ മനുവിന്​ നേരെ നിറയൊഴിക്കുകയായിരുന്നു. മനുവിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ വീട്ടുകാർ പുറത്തേക്കിറങ്ങിയ സമയം ഇയാൾ കയ്യിലുണ്ടായിരുന്ന ഇരട്ടക്കുഴല്‍ തോക്കുപയോഗിച്ച് വെടിവെച്ച് മരിക്കുകയായിരുന്നു.

ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മാത്യു. തോക്കി​െൻറ കുഴല്‍ വായിലേക്ക് വെച്ച്​ കാലുകൊണ്ടാണ്​ ഇയാൾ വെടിവെച്ചത്​. ഉടൻ മാത്യുവിനെ അങ്കമാലി എൻ.എസ്​ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിക്കേറ്റ മനു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്​. നില ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:angamaligun shot
News Summary - father shot son and shot dead himself
Next Story