കുടുംബ വഴക്കിനിടെ അച്ഛൻ മകനെ വെടിവെച്ചു
text_fieldsരാജകുമാരി (ഇടുക്കി): കുടുംബകലഹത്തെ തുടര്ന്ന് പിതാവ് മകനു നേരെ നിറയൊഴിച്ചു. സൂര്യനെല്ലിയിൽ ടാക്സി ഡ്രൈവറായ വടക്കുംചേരി ബിനുവിന് (29) നേരെയാണ് പിതാവ് അച്ചൻകുഞ്ഞ് (55) വെടിയുതിർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയ അച്ചൻകുഞ്ഞ് ബിനുവിെൻറ സഹോദരെൻറ ഭാര്യയെ മർദിക്കാൻ ശ്രമിച്ചപ്പോൾ എതിർത്തതിനാണ് ബിനുവിനു നേരെ വെടിയുതിർത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ബിനുവിെൻറ ഇളയ സഹോദരൻ അനു ഏതാനും മാസം മുമ്പ് പ്രണയവിവാഹം ചെയ്തു. ഇൗ പെൺകുട്ടിയെ അച്ചൻകുഞ്ഞിന് ഇഷ്ടമില്ലായിരുന്നു. ഇക്കാരണത്താൽ, മിക്ക ദിവസങ്ങളിൽ മദ്യപിച്ചെത്തി അച്ചൻകുഞ്ഞ് കലഹമുണ്ടാക്കിയിരുന്നു. ശനിയാഴ്ച രാത്രിയിലും മദ്യപിച്ചു വീട്ടിലെത്തി ഭാര്യയോടും മരുമകളോടും വഴക്കിട്ടു. അനു ഇൗ സമയം വീട്ടിലുണ്ടായിരുന്നില്ല. അക്രമത്തെ എതിർത്ത ബിനുവിനെ അടുക്കളയിൽ നിന്നെടുത്ത കത്തിയുപയോഗിച്ച് അച്ചൻകുഞ്ഞ് ഉപദ്രവിക്കാൻ ശ്രമിച്ചു.
ഭാര്യ കത്തി പിടിച്ചുവാങ്ങിയതോടെ അച്ചൻകുഞ്ഞ് അകത്തുചെന്ന് തോക്കെടുത്തു ബിനുവിന് നേരെ നിറയൊഴിക്കുകയായിരുന്നു.
ബിനുവിെൻറ വയറിെൻറ ഒരു വശത്താണ് വെടിയേറ്റത്. സംഭവത്തിനു ശേഷം ഞായറാഴ്ച ഉച്ചയോടെ പ്രതി അച്ചൻകുഞ്ഞ് ശാന്തൻപാറ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
