അഫാന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് അറിയില്ലെന്ന് പിതാവ്
text_fieldsതിരുവനന്തപുരം: അനിയനും വല്ല്യുമ്മയും ഉൾപ്പെടെ അഞ്ചുപേരെ കൊന്നുതള്ളിയ അഫാന് സാമ്പത്തിക ബാധ്യതയുള്ളതായി അറിയില്ലെന്ന് പിതാവ്. അഫാന്റെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് അറിയില്ലെന്നും മകന് പെൺകുട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും അറിവില്ലെന്ന് പിതാവ് ഗൾഫിൽനിന്ന് പ്രതികരിച്ചു.
തനിക്കുള്ളത് വ്യക്തിപരമായ ചെറിയ സാമ്പത്തിക ബാധ്യത മാത്രമാണെന്നും പിതാവ് പറഞ്ഞു.
അതേസമയം, ഉറ്റവരെ കൊന്നുതള്ളാൻ അഫാനെ പ്രേരിപ്പിച്ചത് എന്തായിരിക്കുമെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായ വിവരമില്ല. അഫ്നാനെ പ്രാഥമികമായി ചോദ്യം ചെയ്യാനുള്ള അവസരം മാത്രമാണ് പൊലീസിന് ലഭിച്ചത്. പൊലീസ് സ്റ്റേഷനിൽ ഹാജരായത് വിഷം കഴിച്ച നിലയിലാണ്. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. അതിനിടെ, നൽകിയ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു.
മൃതദേഹങ്ങളിൽ മാരകമായ മുറിവുകളുണ്ടായിരുന്നു. ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊലപ്പെടുത്തിയെന്നാണ് വിവരം. കൊലയ്ക്കുശേഷം ഓട്ടോറിക്ഷയിലാണ് പ്രതി പോലിസ് സ്റ്റേഷനിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

