You are here

വൈദിക​െൻറ മരണം: സുരക്ഷ വർധിപ്പിക്കണമെന്ന്​ രഹസ്യാന്വേഷണ വിഭാഗം

  • കേസിനെ ബാധിക്കില്ലെന്ന്​ പ്ര​േത്യക അന്വേഷണ സംഘം 

08:02 AM
23/10/2018

കോ​ട്ട​യം: ബി​ഷ​പ് ഫ്രാ​േ​ങ്കാ മു​ള​യ്​​ക്ക​ലി​നെ​തി​രെ പ​രാ​തി​യും മൊ​ഴി​യും ന​ൽ​കി​യ​വ​ർ​ക്ക്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന്​ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​ർ​ദേ​ശം. പ​രാ​തി​ക്കാ​രി​യാ​യ ക​ന്യാ​സ്​​ത്രീ​യും കു​ടും​ബാം​ഗ​ങ്ങ​ളും, ബി​ഷ​പ്പി​നെ​തി​രെ ജ​ല​ന്ധ​റി​ലും ​േക​ര​ള​ത്തി​ലും മൊ​ഴി ന​ൽ​കി​യ വൈ​ദി​ക​ർ-​ക​ന്യാ​സ്​​ത്രീ​ക​ൾ, കു​റ​വി​ല​ങ്ങാ​െ​ട്ട മ​ഠം, സ​മ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്ത ക​ന്യാ​സ്​​ത്രീ​ക​ൾ എ​ന്നി​വ​ർ​ക്ക്​ കൂ​ടു​ത​ൽ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ്​​ നി​ർ​േ​ദ​ശം. കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ സാ​ക്ഷി​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട വൈ​ദി​ക​ൻ മ​രി​ച്ച​ത്​ സാ​ക്ഷി​ക​ളെ പി​ന്തി​രി​പ്പി​ച്ചേ​ക്കു​മെ​ന്നാ​ണ്​ ആ​ശ​ങ്ക. 

വൈ​ദി​ക​​​​െൻറ മ​ര​ണം സ്വാ​ഭാ​വി​ക​മോ അ​സ്വാ​ഭാ​വി​ക​മോ ആ​യാ​ൽ​പോ​ലും സാ​ക്ഷി​ക​​​ളു​ടെ പി​ന്മാ​റ്റം കേ​സി​നെ ദു​ർ​ബ​ല​മാ​ക്കു​മെ​ന്നും ഇ​ൻ​റ​ലി​ജ​ൻ​സ്​ പ​റ​യു​ന്നു.  ഫ്രാ​ങ്കോ മു​ള​യ്​​ക്ക​ലി​നെ​തി​രെ ക​ടു​ത്ത നി​ല​പാ​ടെ​ടു​ത്ത വൈ​ദി​ക​​​​െൻറ മ​ര​ണ​ത്തി​ൽ പ​രാ​തി​ക്കാ​രി​യ​ട​ക്കം ആ​ശ​ങ്ക​യി​ലാ​ണെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്. അ​തി​നാ​ൽ കേ​സ്​ ന​ട​ത്താ​ൻ പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്നും ക​ന്യാ​സ്​​ത്രീ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, മ​ര​ണം കേ​സി​നെ ബാ​ധി​ക്കി​ല്ലെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു. 

12 പ്ര​ധാ​ന സാ​ക്ഷി​ക​ളി​ൽ ഒ​രാ​ളാ​ണ്​ ഫാ. ​കു​ര്യാ​ക്കോ​സ്. നി​ല​വി​ൽ ക​ന്യാ​സ്​​ത്രീ​ക​ൾ​ക്കും കു​റ​വി​ല​ങ്ങാ​െ​ട്ട മ​ഠ​ത്തി​നും സു​ര​ക്ഷ​യു​ണ്ട്. അ​ത്​ തു​ട​രും, ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫാ. ​കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്കു​ന്ന ജ​ല​ന്ധ​ർ പൊ​ലീ​സു​മാ​യി കൊ​ച്ചി റേ​ഞ്ച്​ ഐ.​ജി വി​ജ​യ് സാ​ക്ക​റെ, ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ർ ബ​ന്ധ​പ്പെ​ട്ടു. 
മ​ര​ണ​ത്തി​ൽ ബി​ഷ​പ്പി​ന് പ​ങ്കു​ണ്ടെ​ങ്കി​ൽ രേ​ഖാ​മൂ​ലം കോ​ട​തി​യെ അ​റി​യി​ക്കും. ഇ​ത് ബി​ഷ​പ്പി​​​​െൻറ ജാ​മ്യം റ​ദ്ദാ​ക്കാ​നും കാ​ര​ണ​മാ​കും. 

അ​തേ​സ​മ​യം, പ​ല ക​ന്യാ​സ്ത്രീ​ക​ളും ബി​ഷ​പ്പി​​​​െൻറ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ​ക്കു​റി​ച്ച് മൊ​ഴി ന​ൽ​കി​യ​തി​നാ​ൽ മ​ര​ണം കേ​സി​നെ ബാ​ധി​ക്കി​ല്ലെ​ന്നും എ​സ്.​പി ഹ​രി​ശ​ങ്ക​ർ പ​റ​ഞ്ഞു. ജ​ല​ന്ധ​റി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ സം​സ്​​ഥാ​ന പൊ​ലീ​സ്​ ശേ​ഖ​രി​ക്കു​ക​യാ​ണ്.

മരിച്ച വൈദികൻ ഫ്ര​ാേങ്കാക്കെതിരായ 10 സാക്ഷികളിൽ പ്രധാനി 

കോ​ട്ട​യം: ക​ന്യാ​സ്​​ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ ബി​ഷ​പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ​തി​രെ ശ​ക്​​ത​മാ​യ തെ​ളി​വു​ക​ൾ നി​ര​ത്തി​യ 12 സാ​ക്ഷി​ക​ളി​ൽ പ്ര​ധാ​നി​യാ​യി​രു​ന്നു ജ​ല​ന്ധ​റി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​​ണ്ടെ​ത്തി​യ ഫാ. ​കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ. ജ​ല​ന്ധ​റി​ലെ​ത്തി​യ ​അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യ​വ​രി​ലൊ​രാ​ളാ​ണ്​  ഇ​ദ്ദേ​ഹം . ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​​​െൻറ ഭാ​ഗ​ത്തു​നി​ന്ന് പു​രോ​ഹി​ത​ന് ചേ​രു​ന്ന ന​ട​പ​ടി​ക​ള​ല്ല ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​​​െൻറ മൊ​ഴി​യു​ടെ കാ​ത​ൽ.

ബി​ഷ​പ്പി​​​െൻറ സ്വ​ഭാ​വം ശ​രി​യ​ല്ലെ​ന്ന് പ​ല ക​ന്യാ​സ്ത്രീ​ക​ളും പ​റ​ഞ്ഞി​രു​ന്നു, ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ൽ ഇ​ട​പെ​ട്ടു, സ്വ​കാ​ര്യ​മാ​യി ഇ​ട​പ​ഴ​കാ​ൻ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന സം​ഘ​ടി​പ്പി​ച്ച​ത്​  മോ​ശം ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു തു​ട​ങ്ങി​യ​വ​യാ​ണ്​ അ​ഞ്ച് പേ​ജോ​ളം വ​രു​ന്ന മൊ​ഴി​യി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

നി​ര​വ​ധി ക​ന്യാ​സ്​​ത്രീ​ക​ൾ​ ബി​ഷ​പ്പി​നെ​തി​രെ പ​രാ​തി​യു​മാ​യി സ​മീ​പി​ക്കാ​റു​െ​ണ്ട​ന്നും പ​ല​രും ക​ര​ഞ്ഞു​കൊ​ണ്ടാ​ണ്​ വ​ന്നി​രു​ന്ന​തെ​ന്നും ക​ന്യാ​സ്​​​ത്രീ​ക​ളു​ടെ വെ​ക്കേ​ഷ​ന​ൽ ട്രെ​യി​ന​ർ കൂ​ടി​യാ​യി​രു​ന്ന ഫാ. ​കാ​ട്ടു​ത​റ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ സാ​ക്ഷി​പ്പ​ട്ടി​ക​യി​ലും വൈ​ദി​ക​നെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ക​ന്യാ​സ്ത്രീ​ക്ക്​ നീ​തി വേ​ണ​മെ​ന്നും ബി​ഷ​പ് ഫ്രാ​ങ്കോ​യെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മാ​ർ​പാ​പ്പ​ക്കും സ​ഭാ​നേ​തൃ​ത്വ​ത്തി​നും ഡ​ൽ​ഹി ആ​ർ​ച്ച്​ ബി​ഷ​പ്പി​നും  പ​രാ​തി ന​ൽ​കു​ക​യും ചെ​യ്​​തു. ക​ന്യാ​സ്ത്രീ​യു​ടെ പ​രാ​തി വി​വാ​ദ​മാ​യ​പ്പോ​ൾ പ്ര​തി​കാ​ര​മാ​യി ക​ഴി​ഞ്ഞ മേ​യി​ൽ ബി​ഷ​പ്​ ഫാ. ​കു​ര്യാ​ക്കോ​സി​നെ സ്ഥ​ലം മാ​റ്റി.
 

Loading...
COMMENTS