You are here

ഫാ. ​കു​ര്യാ​ക്കോ​സ്​ കാ​ട്ടു​ത​റ​യു​ടെ മ​ര​ണം കൊലപാതകമെന്ന്​ സഹോദരൻ

00:20 AM
23/10/2018

ആ​ല​പ്പു​ഴ: ഫാ. ​കു​ര്യാ​ക്കോ​സ്​ കാ​ട്ടു​ത​റ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന്​ സ​ഹോ​ദ​ര​ൻ ജോ​സ്​ കാ​ട്ടു​ത​റ. കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ക്കാ​തെ ജ​ല​ന്ധ​റി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​ത്​ ച​തി​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട്​ മൃ​ത​ദേഹം കേ​ര​ള​ത്തി​ൽ ​പോ​സ്​​റ്റ്​​മോ​ർ​ട്ടം ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ എ​സ്.​പി ഒാ​ഫി​സി​ൽ ഇ​തു​സം​ബ​ന്ധി​ച്ച്​ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.

 ഫ്രാ​​േ​ങ്കാ​ക്ക്​ ജാ​മ്യം ല​ഭി​ച്ച​പ്പോ​ൾ ത​​​െൻറ ജീ​വ​ന്​ ഭീ​ഷ​ണി​യു​െ​ണ്ട​ന്നും, ഇ​നി ന​മ്മ​ൾ ത​മ്മി​ൽ കാ​ണാ​ൻ സാ​ധ്യ​ത​യി​ല്ല​ന്നും സ​ഹോ​ദ​ര​ൻ പ​റ​ഞ്ഞി​രു​ന്നു. ക​ന്യാ​സ്​​ത്രീ​ക​ൾ പ​രാ​തി പ​റ​ഞ്ഞി​രു​ന്ന​ത്​ ഫാ​ദ​ർ കു​ര്യ​ക്കോ​സി​നോ​ടാ​യി​രു​ന്നു. ഇ​തി​​​െൻറ ശ​ത്രു​ത എ​പ്പോ​ഴു​ം ഫ്രാ​േ​ങ്കാ​ക്ക്​​ ചേ​ട്ട​നോ​ടു​ണ്ടാ​യി​രു​ന്നു. ബി​ഷ​പ്പി​നെ​തി​രെ മൊ​ഴി ന​ൽ​കി​യ​ശേ​ഷം പ​ല രീ​തി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്​ ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. വീ​ട്​ ത​ല്ലി ത​ക​ർ​ക്കു​ക​യും അ​ച്ഛ​​​െൻറ​താ​െ​ണ​ന്ന ധാ​ര​ണ​യി​ൽ മ​റ്റൊ​രാ​ളു​ടെ കാ​ർ ത​ല്ലി ത​ക​ർ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു.ഭ​യം കാ​ര​ണം ര​ഹ​സ്യ​മാ​യി വീ​ടു​ക​ൾ മാ​റി​മാ​റി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​ബ്​ പൊ​ലീ​സി​ലും അ​വി​​ട​ത്തെ വൈ​ദി​ക​രി​ലും ഞ​ങ്ങ​ൾ​ക്ക്​ വി​ശ്വാ​സ​മി​ല്ല. ഞ​ങ്ങ​ൾ​ക്ക്​ നീ​തി ല​ഭി​ക്ക​ണം. മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ദ​ുരൂഹത സൂചിപ്പിക്കാതെ സഭ
ന്യൂ​ഡ​ൽ​ഹി: ഫാ. ​കു​ര്യാ​ക്കോ​സി​​​െൻറ മ​ര​ണ​ത്തെ​ക്കു​റി​ച്ച്​ സ​ഭ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ദു​രൂ​ഹ​ത​യു​ടെ സൂ​ച​ന​യി​ല്ല. വാ​ർ​ത്ത​ക്കു​റി​പ്പ്​ ഇ​ങ്ങ​നെ: ഞാ​യ​റാ​ഴ്​​ച ഇ​ട​വ​ക​യി​ലെ കു​ർ​ബാ​ന​യി​ൽ പ​െ​ങ്ക​ടു​ത്ത ഫാ. ​കു​ര്യാ​ക്കോ​സ്​ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ച്ച്​ വി​ശ്ര​മ​ത്തി​നാ​യി മു​റി​യി​ലേ​ക്ക്​ പോ​യ​താ​ണ്. വി​ശ്ര​മ​ത്തി​ന്​ പോ​കു​ക​യാ​ണെ​ന്നും ശ​ല്യം ചെ​യ്യ​രു​തെ​ന്നും പാ​ച​ക​ക്കാ​ര​േ​നാ​ട്​ പ​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ അ​ത്താ​ഴ​ത്തി​നാ​ണ്​ വി​ളി​ക്കാ​ൻ ചെ​ന്ന​ത്. വാ​തി​ലി​ൽ മു​ട്ടി​യെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. രാ​വി​ലെ​ പ്ര​ഭാ​ത​ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ വി​ളി​ച്ച​പ്പോ​ഴും വാ​തി​ൽ തു​റ​ന്നി​ല്ല. ഫാ. ​പു​റ​ത്തു​പോ​യ​താ​യി​രി​ക്കു​മെ​ന്ന്​ പാ​ച​ക​ക്കാ​ര​ൻ ക​രു​തി.

എ​ന്നാ​ൽ, ഫാ​ദ​ർ പു​റ​ത്തു​പോ​യി​ട്ടി​ല്ലെ​ന്ന്​ ഡ്രൈ​വ​ർ പ​റ​ഞ്ഞ​പ്പോ​ൾ  ക​ന്യാ​സ്​​ത്രീ​ക​ളെ  വി​ളി​ച്ചു കൊ​ണ്ടു​വ​ന്ന്​ വാ​തി​ലി​ൽ​മു​ട്ടി​യി​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ ചു​മ​ത​ല​യു​ള്ള പു​രോ​ഹി​ത​നെ​യും സ​മീ​പ​ത്തു​ള്ള പു​രോ​ഹി​ത​ന്മാ​രെ​യും വി​ളി​ച്ച​റി​യി​ച്ചു. 10 മ​ണി​യോ​ടെ മു​ക​രി​യ​നി​ൽ​നി​ന്ന്​ റ​വ. ഫാ. ​ലി​ബി​ൻ കോ​ല​േ​ഞ്ച​രി വ​ന്നു. വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച്​ തു​റ​ന്ന​പ്പോ​ൾ ഛർ​ദി​ച്ച നി​ല​യി​ൽ നി​ല​ത്ത്​ വീ​ണു​കി​ട​ക്കു​ന്ന കു​ര്യാ​ക്കോ​സി​നെ​യാ​ണ്​ ക​ണ്ട​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ കൊ​ണ്ടു​​പോ​യെ​ങ്കി​ലും മ​ര​ണം സ്​​ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
 

വൈദിക​​​െൻറ മരണം മുന്നറിയിപ്പുപോലെ തോന്നു​ന്നുവെന്ന്​ സിസ്​റ്റർ അനുപമ
കോട്ടയം: ​ഫാ. കുര്യാക്കോസ്​ കാട്ടുതറയുടെ മരണം മുന്നറിയിപ്പുപോലെ തോന്നുന്നുവെന്ന്​ കുറവിലങ്ങാട്​ മഠത്തിലെ സിസ്​റ്റർ അനുപമ. ഞങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ട്​. നാളെ ഇനി ആരാ​ണ്​. ഞങ്ങ​ളാണോ ഞങ്ങൾക്കൊപ്പം നിൽക്കുന്നവരാണോയെന്ന്​ അറിയില്ല -ആശങ്കയോടെ സിസ്​റ്റർ അനുപമ ‘മാധ്യമ’ത്തോട്​ പ്രതികരിച്ചു. തനിക്ക്​ ഭീഷണിയുണ്ടെന്ന്​ വൈദികൻ സൂചന നൽകിയിരുന്നു. കുറച്ചുദിവസങ്ങളായി അദ്ദേഹത്തെ കുറ്റപ്പെടുത്തിയാണ്​ ബിഷപ് ഫ്രാ​േങ്കായുടെ അനുയായികൾ സംസാരിക്കുന്നത്​. ത​​​െൻറ ഇടവകയിലെ അംഗമായതിനാൽ വൈദികനെ അറിയാം. എന്നാൽ, അടുത്തകാലത്ത്​ നേരിട്ട്​ ബന്ധമില്ലായിരുന്നു. 

ജലന്ധറിൽ ബന്ധുക്കളടക്കമുള്ളതിനാൽ കാര്യങ്ങൾ ചോദിച്ചറിയുമായിരുന്നു. പല കേ​ന്ദ്രങ്ങളിൽനിന്ന്​ ഭീഷണികൾ ഉള്ളതായി അറിയാം. കന്യാസ്​ത്രീയുടെ പരാതിയിൽ ഫ്രാ​േങ്കാ മുളയ്​ക്കലിനെതിരെ പരസ്യമായി രംഗത്തുവന്നശേഷമാണ്​ വൈദികന്​ ഭീഷണിയുണ്ടായത്​. കേസിൽ പ്രധാന സാക്ഷിയായതോടെ സഭ നടപടിക്ക്​ വിധേയമായി ചുമതലകളിൽനിന്ന്​ പൂർണമായും മാറ്റിനിർത്തി. ഇതിനൊപ്പം ജലന്ധറിൽനിന്ന്​ വൈദികർ വിശ്രമജീവിതം നയിക്കുന്ന സ്ഥലമായ ദസ്​വയിലേക്ക്​ മാറ്റിയിരുന്നു. വൈദിക​​​െൻറ മരണത്തിൽ ദുരൂഹതയുണ്ട്​. കന്യാസ്​ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് സഭയിൽനിന്ന്​ എതിർപ്പുണ്ടായപ്പോൾ സമരത്തിനടക്കം പിന്തുണ നൽകിയിരുന്നു. മിഷണറീസ്​ ഒാഫ്​ ജീസസ്​ കന്യാസ്​ത്രീ സമൂഹത്തിന്​ വത്തിക്കാ​​​െൻറ കീഴിൽ വരാനുള്ള അംഗീകാരം നേടിയെടുക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു ഫാ. ​കുര്യാക്കോസ്​ കാട്ടുതറയെന്നും അവർ പറഞ്ഞു.

വൈദിക​​െൻറ മരണം: കന്യാസ്ത്രീക്കും പിന്തുണച്ചവർക്കും സുരക്ഷ നൽകണം -എസ്.ഒ.എസ്
കൊച്ചി: ബിഷപ്​ ഫ്രാങ്കോയുടെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കും കുടുംബാംഗങ്ങൾക്കും പിന്തുണച്ചവർക്കും സുരക്ഷ വേണമെന്ന് സേവ് അവർ സിസ്​റ്റേഴ്സ് ആക്​ഷൻ കൗൺസിൽ. സമരം നടത്തിയ കന്യാസ്ത്രീകൾ അടക്കമുള്ളവരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ടെന്നും കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ബിഷപ് ജാമ്യം നേടി പുറത്തുവന്ന് നാലുദിവസത്തിനുള്ളിൽ ജന്ധറിലെ  വൈദികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിനാലാണ് കത്തയച്ചത്. കന്യാസ്ത്രീയുടെ കേസിന് പ്രത്യേക കോടതിയെയും പ്രോസിക്യൂട്ടറെയും നിയമിക്കണമെന്നും അന്വേഷണവും നടപടികളും നീട്ടിക്കൊണ്ടുപോകരുതെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പി.സി. ജോർജ് എം.എൽ.എ ഉൾപ്പെടെ കന്യാസ്ത്രീക്ക് എതിരെ നിൽക്കുന്നവരുടെ വ്യാജപ്രചാരണങ്ങൾ കേസിനെ ദുർബലപ്പെടുത്തുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലും സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും ആക്​ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.


 


 


 
Loading...
COMMENTS