എളമക്കരയിൽ ആറു വയസുകാരിയെ കൊന്ന് പിതാവ് ജീവനൊടുക്കി; പെൺകുട്ടി നിരന്തര പീഡനത്തിനിരയായെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്
text_fieldsകൊച്ചി: എളമക്കരയില്‍ ആറു വയസുകാരിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പുറത്ത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലുള്ളത്. പെണ്‍കുട്ടി ഒരു വര്‍ഷത്തോളമായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പും പീഡനത്തിന് ഇരയായെന്നും റിപ്പോർട്ടിലുണ്ട്. സ്വകാര്യഭാഗങ്ങളിൽ മുറിവുകളുള്ളതായും റിപ്പോർട്ടിലുണ്ട്. സംഭവത്തില്‍ എളമക്കര പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
കുട്ടിയെ പീഡിപ്പിച്ചതാരെന്ന് കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പിതാവും സംശയനിഴലിലാണ്. മാതാവിന് ഷോപ്പിങ് മാളിൽ ജോലിയുണ്ട്.
കഴിഞ്ഞമാസം 16നാണ് പിതാവിനെയും മകളെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് കുട്ടിയേയും പിതാവിനേയും മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന നിലയിലായിരുന്നു കുഞ്ഞ്. തൂങ്ങി മരിച്ചനിലയിലാണ് പിതാവിനെ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

