മദ്യപിച്ചു വന്ന് വീട്ടില് വഴക്ക്; പിതാവ് തലക്കടിച്ച യുവാവ് മരിച്ചു
text_fieldsവടക്കഞ്ചേരി: മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കിയ മകനെ പിതാവ് തലക്കടിച്ച് കൊലപ്പ െടുത്തി. വടക്കഞ്ചേരി നെല്ലിയാംപാടം മണ്ണാപറമ്പ് വീട്ടിൽ ബേസിലാണ് (36) പിതാവ് മത്തായിയ ുടെ (62) അടിയേറ്റ് മരിച്ചത്.
മദ്യപിച്ച് വീട്ടിലെത്തിയ ബേസിൽ അസുഖബാധിതയായ അമ്മ സാറാമ്മയുമായി വഴക്കുണ്ടാക്കുകയായിരുന്നു. വീട്ടിൽ ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്താനും ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച സാറാമ്മയെ താഴെ തള്ളിയിട്ടു. ഈ സമയം തൊട്ടടുത്ത മുറിയിലായിരുന്ന മത്തായി ഭാര്യയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കമ്പിവടിയുമായെത്തിയ ബേസിൽ ആക്രമിക്കുകയായിരുന്നു.
ബേസിലിൽനിന്ന് കമ്പിവടി വാങ്ങിയ മത്തായി തലക്കടിക്കുകയായിരുന്നു. സംഭവശേഷം മത്തായി സമീപവാസിയും സുഹൃത്തുമായ രമേഷിനെ വിവരമറിയിച്ചു. രമേഷ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇസ്രായേലിൽ നഴ്സായിരുന്ന ബേസിൽ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്.
ഇയാൾ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. തൃശൂർ പട്ടിക്കാട് കട നടത്തിവരികയാണ് മത്തായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
