തൊടുപുഴ: ഒമ്പത് വയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് 35 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപാ പിഴയും. നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് 41 കാരനായ പിതാവിനെ തൊടുപുഴ പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാൽസംഗത്തിന് പത്ത് വർഷം തടവും 50,000 രൂപ പിഴയും ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് 10 വർഷം തടവും 50,000 രൂപ പിഴയുംപ്രതി കുട്ടിയുടെ രക്ഷകർത്താവായതിനാൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്.