ഫാദര്‍ ജേക്കബ് മീഖായേല്‍ പുല്ല്യാട്ടേല്‍ നിര്യാതനായി
text_fieldsമീനങ്ങാടി: യാക്കോബായ നുറിയാനി സഭയുടെ വര്‍ക്കിങ് കമ്മിറ്റി അംഗമായ പുല്ല്യാട്ടേല്‍ ഫാദര്‍ ജേക്കബ് മീഖായേല്‍ (62) നിര്യാതനായി. ദീര്‍ഘനാളായി രോഗാവസ്ഥയിലായിരുന്നു. മലബാര്‍ ഭദ്രാസനത്തിന്‍റെ സെക്രട്ടറി, കൗണ്‍സില്‍ അംഗം ഭദ്രാസന പി.ആര്‍.ഒ, മീനങ്ങാടി വെ.എം.സി.എ പ്രസിഡന്‍റ് എം.ജെ.എസ്.എസ്. അസോസിയേഷന്‍ വൈസ് പ്രസിഡന്‍റ്, ജെ.എസ്.വി.ബി.എസ് ഡയറക്ടര്‍, കേന്ദ്ര കമ്മിറ്റി അംഗം തുടങ്ങി സൺഡേ സ്‌കൂളിന്‍റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മിഷന്‍ ഓഫ് ജീസസ് ലൗ, ജെ.എസ്.സി മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയിലുണ്ടായിരുന്നു. ചൂണ്ടാലിപ്പുഴ സംരക്ഷണ സമിതിയുടെ കണ്‍വീനറും മൈലമ്പാടി എ.എന്‍.എം യു.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകനുമാണ്.
മൃതദേഹം ഞായറാഴ്ച മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് ആറിന് സന്ധ്യാപ്രാര്‍ത്ഥന നടക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്തായും സഭയിലെ മെത്രാപ്പോലീത്താമാരായ മാത്യുസ് മോര്‍ അഫ്രേം, ഏലിയാസ് മോര്‍ യൂലിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, മാത്യൂസ് മോര്‍ തീമോത്തിയോസ് എന്നിവരും ശുശ്രൂഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കും. 11 മണിക്ക് അനുസ്മരണ സമ്മേളനവും 12 മണിക്ക് കബറടക്ക ശ്രുശ്രൂഷയും നടക്കും.
യാക്കോബായ സഭയിലെ സീനിയര്‍ കോര്‍ എപ്പിസ്‌കോപ്പയായിരുന്ന മീഖായേല്‍ അച്ചന്‍റെ മകനാണ്. ഭാര്യ: വത്സ, മക്കള്‍: ഫാ. മീഖായേല്‍ ജേക്കബ് (വികാരി, സെന്റ് മേരീസ്, അമ്പുകുത്തി), മഞ്ജു ജേക്കബ് (കുവൈറ്റ്). മരുമക്കള്‍: അനിത, അശ്വിന്‍ ജോര്‍ജ് മംഗലാപുരം. സഹോദരങ്ങള്‍: ലിസി മത്തായി, റെജി, ജോര്‍ജ്, സന്ധ്യ, പോള്‍സണ്‍, തോമസ്. ജാമാതാക്കള്‍: ഫാ. മത്തായി അതിരമ്പുഴ (മലബാര്‍ ഭദ്രാസന സെക്രട്ടറി), സാലി റെജി, റീജ ജോര്‍ജ്, പൗലോസ് , ലൈസി, ഷിന്‍സി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

