ഒഴുക്കിൽപെട്ട ബാലികയെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു
text_fieldsമൂലമറ്റം (ഇടുക്കി): കനാലിൽ കുടുംബസമേതം കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട ബാലികയ െ രക്ഷിക്കാൻ ശ്രമിച്ച പിതാവ് മുങ്ങിമരിച്ചു. മരത്തിെൻറ വേരിൽ പിടിച്ചുകിടന്നതിനാൽ മകൾ രക്ഷപ്പെട്ടു. കാസർകോട് രാജപുരം നിരവടിയിൽ പ്രദീപാണ് (45) മരിച്ചത്. മൂലമറ്റത്തെ ബന്ധുവീട്ടിൽ എത്തിയതായിരുന്നു പ്രദീപനും കുടുംബവും. ശനിയാഴ്ച ഉച്ചയോടെയാണ് ഇവർ മൂലമറ്റം കനാലിൽ കുളിക്കാൻ എത്തിയത്. ഇടുക്കി മൂലമറ്റം നിലയത്തിൽനിന്ന് വൈദ്യുതോൽപാദന ശേഷം വെള്ളമൊഴുക്കി വിടുന്ന കനാലാണിത്.
ഇളയ മകൾ പൗർണമി (11) കുളിക്കുന്നതിനിടെ കാൽവഴുതി ഒഴുക്കിൽപെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ പിതാവ് കനാലിലേക്ക് എടുത്തുചാടി. പെൺകുട്ടിയെ ഉയർത്തി തോളിലേറ്റിയെങ്കിലും കനാലിെൻറ ഇരുവശത്തും ഉയരമുള്ള കോൺക്രീറ്റ് കട്ടിങ്ങായതിനാൽ കരക്കു കയറാനായില്ല. ഇതിനിടെ പ്രദീപിെൻറ ഭാര്യ തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ കനാലിനു മുകളിൽനിന്ന് കയറിട്ട് കൊടുത്തെങ്കിലും പ്രദീപിനു പിടിക്കാനായില്ല.
അവശനിലയിലായ പ്രദീപ് കനാലിനു വശത്തുനിന്ന മരത്തിെൻറ സമീപത്തേക്ക് കുട്ടിയെ തള്ളിമാറ്റി. ഇതിനു പിന്നാലെ പ്രദീപ് വെള്ളത്തിൽ താഴ്ന്നുപോയി. ഇതിനിടെ വേരിൽ പിടികിട്ടിയ കുട്ടി ഇതിൽ തൂങ്ങിക്കിടന്നു. അതിനിടെ ഫയർഫോഴ്സെത്തി രഞ്ജിത്തിനെയും കുട്ടിയെയും കരയിലെത്തിച്ചു. ഭാര്യ: രാധാമണി. പ്രിത്യുതയാണ് മറ്റൊരു മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
