Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി; സംഭവം കൊല്ലം പട്ടത്താനത്ത്

text_fields
bookmark_border
Kollam Pattathanam death
cancel
camera_alt

മരിച്ച നിലയിൽ കണ്ടെത്തിയ ജോസ് പ്രമോദ്, മക്കളായ ദേവനാരായണൻ, ദേവനന്ദ

കൊല്ലം: പട്ടത്താനം ചെമ്പകശ്ശേരിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. ജവഹർ നഗർ ഇരിപ്പിക്കൽ വീട്ടിൽ ജോസ് പ്രമോദ് (41), മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അച്ഛനെയും രണ്ട് മക്കളെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തങ്കശ്ശേരി ഇൻഫന്‍റ് ജീസസ് സ്കൂളിലെ നാലും ഒന്നും ക്ലാസുകളിലെ വിദ്യാർഥികളാണ് ദേവനാരായണനും ദേവനന്ദയും.

ജോസിന്‍റെ ഡോക്ടറായ ഭാര്യ ലക്ഷ്മി പി.ജി പഠനത്തിനായി ഹോസ്റ്റലിലാണ് താമസിക്കുന്നത്. ജോസിന് എട്ടു വർഷമായി ജോലിയില്ലായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഇയാൾ പിന്നീട് ഗൾഫിൽ പോവുകയായിരുന്നുവെന്നും സ്ഥിരം മദ്യപാനിയിരുന്നുവെന്നും പൊലീസ് പറയുന്നു.

സംഭവത്തിന് പിന്നിൽ കുടുംബ പ്രശ്നമാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Father committed suicide by killing his children in Kollam
Next Story