മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പിതാവ് ജീവനൊടുക്കി
text_fieldsപാലാ: കോട്ടയത്ത് പെൺമക്കളുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം പിതാവ് ജീവനൊടുക്കി. പാലാ രാമപുരത്താണ് സംഭവം. ചേറ്റുകുളം സ്വദേശിയായ ജോമോൻ (പുലിക്കുന്നേൽ ജോമോൻ -40) ആണ് ആത്മഹത്യ ചെയ്തത്. പതിമൂന്നും പത്തും, എഴും വയസുള്ള കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്.
ഞായറാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം ജോമോൻ ആത്മഹത്യ ചെയ്യുകയായിരുന്നു. പെൺകുട്ടികളിലൊരാൾ നിലവിളിച്ച് അടുത്തുള്ള ബന്ധുവിന്‍റെ വീട്ടിൽ എത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
സംഭവസ്ഥലത്തെത്തിയ പ്രദേശവാസികൾ ഉടൻ തന്നെ പെൺകുട്ടികളെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവരെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഒരു വർഷത്തിന് മുന്നേ ജോമോന്‍റെ ഭാര്യ ഇവരെ ഉപേക്ഷിച്ച് പോയിരുന്നു. പെൺമക്കളോടൊപ്പമായിരുന്നു ജോമോൻ താമസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട് ജോമോന് മാനസിക സംഘർഷമുണ്ടായിരുന്നുവെന്നും അതായിരിക്കാം കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

