Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകനെ തേപ്പുപെട്ടികൊണ്ട് അടിച്ചുകൊന്നു; പിതാവ് കസ്റ്റഡിയിൽ

text_fields
bookmark_border
മദ്യലഹരിയിൽ പിതാവിനെയും മക്കളെയും ക്രൂരമായി മർദിച്ചതിനെ തുടർന്നാണ് സംഭവം
മകനെ തേപ്പുപെട്ടികൊണ്ട് അടിച്ചുകൊന്നു; പിതാവ് കസ്റ്റഡിയിൽ
cancel

നെടുങ്കണ്ടം: മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കിയ യുവാവിനെ പിതാവ് തേപ്പുപെട്ടികൊണ്ട് തലക്കടിച്ച് കൊന്നു. ഉടുമ്പൻചോലക്കടുത്ത് ചെമ്മണ്ണാറിൽ പാമ്പുപാറ മൂക്കനോലിയിൽ ജെനിഷാണ് (38) മരിച്ചത്. സംഭവത്തിൽ പിതാവ് തമ്പിയെ ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച വൈകീട്ട് ഏഴിന് മദ്യലഹരിയിൽ വീട്ടിലെത്തിയ ജെനീഷ് മക്കളെയും പിതാവ് തമ്പിയെയും ക്രൂരമായി മർദിച്ചു. മദ്യലഹരിയിൽ ജെനീഷ് അക്രമാസക്തനാവുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.

ഇതിനിടെ, പേരക്കുട്ടികളെ രക്ഷിക്കാൻ തമ്പി തേപ്പുപെട്ടികൊണ്ട് ജെനീഷിന്‍റെ തലക്കടിച്ചും വാക്കത്തികൊണ്ട് കൈക്ക് വെട്ടിയും പരിക്കേൽപിച്ചതായി പൊലീസ് പറയുന്നു. ഗുരുതര പരിക്കേറ്റ ജെനീഷിനെ ഉടൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ച 5.30ന് മരിച്ചു.

തലയോട്ടിയിലെ പൊട്ടലിനെത്തുടർന്ന് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ജെനീഷിന്‍റെ ഭാര്യ ജൂലി ഒമാനിൽ നഴ്സാണ്. ഇവർക്ക് മൂന്ന് മക്കളുണ്ട്.

സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. നെടുങ്കണ്ടം പൊലീസ് ഇൻസ്പെക്ടർ ബി.എസ്. ബിനു, ഉടുമ്പൻചോല എസ്.ഐ അബ്ദുൽകനി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - father beats son who was fighting with family after consuming liquor to death with iron box
Next Story