പിഞ്ചുകുഞ്ഞിനോട് വീണ്ടും ക്രൂരത; പിതാവ് അറസ്റ്റിൽ
text_fieldsതൃപ്പൂണിത്തുറ (കൊച്ചി): പിതാവ് രണ്ടുമാസം പ്രായമായ പെൺകുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ, ആറുമാസം പ്രായമുള്ള കുഞ്ഞിനുനേരെ മറ്റൊരു പിതാവിെൻറ ക്രൂരത. തിരുവാങ്കുളം കേശവൻപടി സെമിനാരിക്ക് സമീപമാണ് പെൺകുഞ്ഞിനെ പിതാവ് ദേഹോപദ്രവം ഏല്പിച്ചതായി പരാതി ഉയർന്നത്. സംഭവത്തിൽ പിതാവ് കേശവൻപടി റബാൻകുന്ന് റോഡിൽ വാടകക്ക് താമസിക്കുന്ന ആനന്ദിനെ അറസ്റ്റ് ചെയ്തു. ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് എസ്.ഐ രാജ് കുമാർ പറഞ്ഞു.
മർദനത്തെതുടർന്ന് കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സിച്ചിരുന്നു. ഡിസ്ചാർജ് ചെയ്തതിെൻറ മൂന്നാം ദിവസമാണ് വീണ്ടും ആക്രമിച്ചത്. കുട്ടിക്ക് ഗുരുതര പരിക്കേറ്റതിെൻറ ചിത്രങ്ങളടക്കമുള്ള പരാതി ലഭിച്ചതിനെത്തുടർന്ന് ശിശുക്ഷേമ സമിതി പ്രതിനിധികൾ വെള്ളിയാഴ്ച രാവിലെയാണ് റബാൻകുന്ന് റോഡിലെ വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന പിതാവ് മോശമായാണ് ശിശുക്ഷേമസമിതി ഭാരവാഹികളോടും ആശ വർക്കറോടും ജനപ്രതിനിധികളോടും പ്രതികരിച്ചത്.
തുടർന്ന് അമ്മയെ കണ്ട് വിശദാംശങ്ങൾ തേടി. ആദ്യം മർദനവിവരം പുറത്തുപറയാൻ മടിച്ച ഇവർ, ഭർത്താവിനെ അറസ്റ്റ് ചെയ്തശേഷം താനും കുഞ്ഞും നേരിട്ട മർദനങ്ങൾ തുറന്നുപറഞ്ഞു.
തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് കുഞ്ഞിനെ പരിശോധിച്ചു. മദ്യപിച്ചെത്തിയാൽ ഇയാൾ കുഞ്ഞിനെ ഉപദ്രവിക്കുമെന്നാണ് പരിസരവാസികൾ പറയുന്നത്. മറ്റൊരു മുതിർന്ന കുട്ടിയും ഇവർക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
