ആറുവയസ്സുകാരനെ മർദിച്ച് പരിക്കേല്പിച്ച പിതാവ് അറസ്റ്റില്‍
text_fieldsപെരുമ്പാവൂര്‍: ആറുവയസ്സുകാരനെ മര്‍ദിച്ച് പരിക്കേൽപിച്ച കേസില്‍ പിതാവ് അറസ്റ്റ ില്. രായമംഗലം വില്ലേജില്‍ കീഴില്ലം കരയില്‍ ത്രിവേണി നെല്ലിപ്പറമ്പ് ഭാഗത്ത് മണ്ണാര്‍ക്കുടി വീട്ടില്‍ തമ്പിയുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന മുനിസ്വാമിയാണ് (33) അറസ്റ്റിലായത്.
ഇയാളുടെ ഭാര്യ പിണങ്ങിപ്പിരിഞ്ഞ് കഴിയുകയാണ്. കുട്ടി അമ്മയെ കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞ് വാശിപിടിച്ചതിലുള്ള വിരോധമാണ് പീഡനകാരണമെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച വൈകീട്ട് ഏഴിന് വാടകവീടിെൻറ മുന്‍വശത്തുള്ള മുറ്റത്തുെവച്ച് കുട്ടിയെ പ്രതി മരവടികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ തലയിലും ശരീരത്തിെൻറ പല ഭാഗത്തും അടിച്ച് പരിക്കേൽപിച്ച പാടുണ്ട്.
മാനസികമായും ശാരീരികമായും പീഡിപ്പിച്ച പ്രതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തതായി കുറുപ്പംപടി സി.ഐ കെ.ആര്. മനോജ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
.jpg)