Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.വിയുടെ റിമോട്ട്...

ടി.വിയുടെ റിമോട്ട് നൽകിയില്ല; ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

text_fields
bookmark_border
ടി.വിയുടെ റിമോട്ട് നൽകിയില്ല; ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ
cancel
camera_alt

പി​താ​വി​ന്റെ ക്രൂ​ര മ​ർ​ദ​ന​മേ​റ്റ ശി​വ​പ്ര​സാ​ദി​ന്റെ ദേ​ഹ​ത്തും കാ​ലി​ലും കാ​ണ​പ്പെ​ട്ട ചു​വ​ന്ന പാ​ടു​ക​ൾ. ഇ​ൻ​സെ​റ്റി​ൽ അ​റ​സ്റ്റി​ലാ​യ

തി​ല​ക​ൻ

അ​രി​മ്പൂ​ർ (തൃ​ശൂ​ർ): ടി.​വി​യു​ടെ റി​മോ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ൽ​കാ​തി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​രി​മ്പൂ​ർ മ​ന​ക്കൊ​ടി ന​ടു​മു​റി മേ​ന​ങ്ങ​ത്ത് വീ​ട്ടി​ൽ തി​ല​ക​ൻ എ​ന്ന മാ​ധ​വ​നെ​യാ​ണ് (55) അ​ന്തി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടാ​ണ് മ​ക​ൻ ശി​വ​പ്ര​സാ​ദി​നെ ഇ​യാ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. റി​മോ​ട്ട് ന​ൽ​കാ​തി​രു​ന്ന​തോ​ടെ തി​ല​ക​ൻ വ​ടി​കൊ​ണ്ടും കൈ​കൊ​ണ്ടും ശ​രീ​ര​ത്തി​ൽ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല്ല​രു​തെ​ന്ന് ക​ര​ഞ്ഞ് പ​റ​ഞ്ഞി​ട്ടും മ​ർ​ദ​നം തു​ട​ർ​ന്നു. ഇ​തോ​ടെ കു​ട്ടി വാ​ർ​ഡ് അം​ഗ​ത്തി​ന്റെ വീ​ട്ടി​ലേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​യി​ലും ദേ​ഹ​ത്തും പു​റ​ത്തും മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലും അ​ടി​യേ​റ്റ് ചു​വ​ന്ന പാ​ടു​ക​ളു​ണ്ട്. ചി​ല​യി​ട​ത്ത് ക​രു​വാ​ളി​ച്ച പാ​ടു​മു​ണ്ട്. നീ​രു​വ​ന്ന നി​ല​യി​ലു​മാ​ണ്. വാ​ർ​ഡ് അം​ഗം സി​ന്ധു സ​ഹ​ദേ​വ​ൻ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ന്തി​ക്കാ​ട് എ​സ്.​ഐ ഐ​ശ്വ​ര്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:differently abledarrest
News Summary - Father arrested for brutally beating differently-abled man
Next Story