Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ

text_fields
bookmark_border
കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ
cancel

പെരിന്തൽമണ്ണ: കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടിൽ മുഹമ്മദ് ബഷീറിനെയാണ് (35) പെരിന്തൽമണ്ണ എസ്.ഐ എം. യാസറും സംഘവും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

ചൈൽഡ് ലൈനിൽനിന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തറിഞ്ഞത്. ഓട്ടോ ഡ്രൈവറായ ബഷീർ സ്ഥിരമായി ഭാര്യയെയും കുട്ടികളെയും മർദിച്ച് പരിക്കേൽപിക്കാറുണ്ടെന്ന് പറയുന്നു.

എട്ടും ഒമ്പതും വയസ്സുള്ള മക്കളെ മുറിയിൽ പൂട്ടിയിട്ട് കേബ്ൾ വയർകൊണ്ടും ചൂരൽകൊണ്ടും മർദിക്കുകയാണ് പതിവ്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Father arrested for brutally beating children
Next Story