Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാല് പെൺമക്കളെ...

നാല് പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

text_fields
bookmark_border
നാല് പെൺമക്കളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ
cancel

വളാഞ്ചേരി: നാല് പെൺകുട്ടികളെ ലൈംഗികാതിക്രമം നടത്തിയ പിതാവ് അറസ്​റ്റിൽ. വളാഞ്ചേരിക്ക്​ സമീപം താമസിക്കുന്ന 47ക ാരനെയാണ് വളാഞ്ചേരി ഇൻസ്പെക്ടർ ടി. മനോഹര​​െൻറ നേതൃത്വത്തിലുള്ള സംഘം പോക്സോ നിയമപ്രകാരം അറസ്​റ്റ്​ ചെയ്​തത്​. 10 , 13, 15, 17 വയസ്സുള്ളവരെയാണ്​ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്.

സ്കൂളിൽ പഠിക്കുന്ന കുട്ടികൾ അവിടെ ഹോസ്​റ്റലിലാണ്​ താമസം. വിദ്യാർഥികളിലൊരാൾ സ്കൂൾ അധികൃതരോടാണ് ഇക്കാര്യം ആദ്യമായി വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ്​ ലൈനിലും പൊലീസിലും അറിയിക്കുകയായിരുന്നു.

വീട്ടിൽ വെച്ച്​ പീഡിപ്പിച്ചെന്നാണ്​ കുട്ടികൾ പൊലീസിന്​ നൽകിയ മൊഴി. പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി.

എസ്.ഐമാരായ എം.കെ. മുരളീകൃഷ്ണൻ, ടി. ഗോപാലൻ, എ.എസ്.ഐ ടി. ശിവകുമാർ, എസ്.സി.പി.ഒമാരായ എം. ജെറീഷ്, പി.വി. സുനിൽദേവ്, കെ. അൽത്താഫ്, സി.പി.ഒമാരായ പി.ടി. സിന്ധു, ശ്രീനു എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ പിടികൂടിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child sex abusePocso Cases
News Summary - father arrested for child sex abuse-kerala news
Next Story