കാസർകോട്: നീലേശ്വരം സ്റ്റേഷൻ പരിധിയിൽ 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവ് ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റിൽ. മദ്റസ അധ്യാപകനായിരുന്ന പിതാവിന് പുറമെ 17കാരൻ, മുഹമ്മദ് റിയാസ് (20), പി.പി. മുഹമ്മദലി (21) എന്നിവരെയാണ് നീലേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ പി.ആർ. മനോജ് അറസ്റ്റ് ചെയ്തത്. മാതാവ് ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് കേസ്.
എട്ടാം ക്ലാസ് മുതല്‍ പിതാവ് വീട്ടില്‍ െവച്ച് നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ഇയാൾക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ബേക്കൽ പൊലീസ് സ്റ്റേഷനിൽ നാല് കേസുകളുണ്ട്.
വൈദ്യ പരിശോധനക്കുശേഷം ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് മുമ്പാകെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ബലാത്സംഗം, പ്രകൃതി വിരുദ്ധം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.