അച്ഛനെയും മകനെയും കാപ്പചുമത്തി നാടുകടത്തി
text_fieldsഷിബു അരുൺ
കോട്ടയം: നിരന്തര കുറ്റവാളികളായ അച്ഛനെയും മകനെയും കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തി. കാഞ്ഞിരപ്പള്ളി വണ്ടൻപാറ കുന്നേൽ വീട്ടിൽ ഷിബു (52), ഇയാളുടെ മകൻ അരുൺ (24) എന്നിവരെയാണ് നാടുകടത്തിയത്.
നിരന്തര കുറ്റവാളികളായ ഇവർക്കെതിരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളി, മണിമല എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, ഭവനഭേദനം,സ്ത്രീകളോട് അപമര്യാദയായി പെരുമാറുക തുടങ്ങിയ കേസുകളിൽ പ്രതികളാണ് ഇരുവരും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

