മൊബൈൽ ടവർ സ്ഥാപിക്കാൻ എത്തിയവരെ ആക്രമിച്ച പിതാവും മകനും അറസ്റ്റിൽ
text_fieldsജിനോ, ഫിലിപ്പ്
വിയ്യൂർ: മാറ്റാംപുറത്ത് മൊബൈൽ ഫോൺ ടവർ സ്ഥാപിക്കാനെത്തിയവരെ പണം ആവശ്യപ്പെട്ട് മർദിച്ച കേസിൽ പിതാവും മകനും അറസ്റ്റിൽ. പണി തടസ്സപ്പെടുത്തുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത മാറ്റാംപുറം മാളിയേക്കൽ ജിനോ (26) പിതാവ് ഫിലിപ്പ് (58) എന്നിവരെയാണ് വിയ്യൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജുവും സംഘവും അറസ്റ്റുചെയ്തത്. മറ്റൊരു പ്രതി ഫിജോ ഒളിവിലാണ്.
മൊബൈൽ ടവർ സ്ഥാപിക്കാനെത്തിയ കമ്പനി അധികൃതരോടും ജോലിക്കാരോടും ഇവർ പണം ആവശ്യപ്പെടുകയും, വഴങ്ങാതെ വന്നപ്പോൾ നിർമാണം തടസ്സപ്പെടുത്തുകയും, ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ മർദിക്കുകയുമായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ സുഭാഷ് സിങ്, മോഹിത് കുമാർ എന്നിവർക്ക് കത്തികൊണ്ടുള്ള ആക്രമണത്തിലും കേശവിന് ഇരുമ്പുപൈപ്പുകൊണ്ടുള്ള ആക്രമണത്തിലും പരിക്കേറ്റു.
സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച ഹിദായത്തിന്റെ മൊബൈൽഫോൺ പിടിച്ചുവാങ്ങി നിലത്തെറിഞ്ഞു നശിപ്പിച്ചതായും പരാതിയുണ്ട്. പ്രതികളായ ജിനോ, ഫിജോ എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്. ഇരുവരും വിയ്യൂർ പൊലീസ് സ്റ്റേഷനിലെ കാപ്പ നിയമപ്രകാരമുള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

