Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് സ്കൂട്ടർ...

കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് പിതാവും മകളും മരിച്ചു

text_fields
bookmark_border
Accident
cancel
Listen to this Article

കോഴിക്കോട്: വെള്ളിമാടുകുന്നിൽ സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കോഴിക്കോട് തലക്കുളത്തൂർ സ്വദേശികളായ പിതാവും മകളുമാണ് മരിച്ചത്. നിയന്ത്രണംവിട്ട സ്‌കൂട്ടർ വെള്ളിമാടുകുന്ന് വെച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തലക്ക് ഗുരുതരപരിക്കേറ്റ ഇവരെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

വെളളിമാടുകുന്ന് ജെ.ഡി.ടി ആർട്‌സ് ആൻഡ് സയൻസ് കോളജിലെ ബിരുദവിദ്യാർഥിയായ 19 കാരിയാണ് മരിച്ചത്.

ഈ റോഡിൽ അപകടം പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. അപകട സാധ്യതയുള്ള വളവിൽ ഒരു സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് ഇവിടെ ഒരു ബോർഡ് സ്ഥാപിച്ചതെന്നും നാട്ടുകാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scooter accidentKozhikodeAccidents
News Summary - Father and daughter die after scooter loses control and overturns in Kozhikode
Next Story