കട്ടിലിൽ കിടത്തി കണ്ണിൽ മുളകുപൊടി വിതറി കമ്പിവടി കൊണ്ട് മകനെ തലക്കടിച്ച് കൊന്നു; അച്ഛനും സഹോദരനും അറസ്റ്റിൽ
text_fieldsകൊല്ലപ്പെട്ട സന്തോഷ്
ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ മാനസിക രോഗിയായ മകനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി. മാലീത്തറ ഉന്നതിയിൽ രാമകൃഷ്ണന്‍റെ മകൻ സന്തോഷാണ് (35) മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ഉൽസവം നടക്കുന്ന മണ്ണൂർക്കാവ് ക്ഷേത്ര ഗ്രൗണ്ടിൽ രാത്രിയിൽ സന്തോഷ് ഉണ്ടായിരുന്നു. ഓച്ചിറയിൽ താമസിക്കുന്ന സഹോദരി സൗമ്യ രാത്രിയിൽ അച്ചനെ ഫോണിൽ വിളിച്ചങ്കിലും എടുത്തില്ല. തുടർന്ന് സമീപവാസിയോട് വിവരം ധരിപ്പിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഇവർ നോക്കിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് പിതാവ് രാമകൃഷ്ണൻ വെള്ളിയാഴ്ച രാവിലെ 5.30 ഓടെ വാർഡ് മെമ്പറും മൈനാഗപ്പള്ള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിസഡന്‍റുമായ കെ.പി വേണുഗോപാലിനെ വിവരം അറിയിച്ചതോടെയാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.
തുടർന്ന് രാമകൃഷ്ണനെയും മൂത്ത മകൻ സനലിനെയും ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും മാതാപിതാക്കളെ അടക്കം ഉപദ്രവിക്കുകയും വീട്ടുസാധനങ്ങൾ നശിപ്പിക്കുകയും ചെയ്യുക പതിവായിരുന്നുവത്രേ. സഹിക്കവയ്യാതെയാണ് കൊലപാതകം നടത്തിയതെന്നാണ് പിതാവും സന്തോഷിന്‍റെ സഹോദരൻ സനലും പൊലീസിനു നൽകിയ മൊഴി. സനലും സന്തോഷും തമ്മിൽ അടിപിടി ഉണ്ടായപ്പോൾ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
കട്ടിലിൽ പിടിച്ചുകിടത്തി കണ്ണിൽ മുളകുപൊടി വിതറിയ ശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് തവണ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു. തല പൊട്ടി രക്തം വാർന്നു. തലയ്ക്കേറ്റ മാരകമായ മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് വേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വിരൽ അടയാള വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധ നടത്തി. കൊല്ലം റൂറൽ എസ്. പി വിഷ്ണു പ്രദീപ് സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

