Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാസ്ടാഗ്: കുമ്പളം ടോൾ...

ഫാസ്ടാഗ്: കുമ്പളം ടോൾ പ്ലാസയില്‍ ഗതാഗതക്കുരുക്കും പ്രതിഷേധവും

text_fields
bookmark_border
Fastag: Traffic jams and protests at Kumbalam toll plaza
cancel
camera_alt

കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ് തടഞ്ഞതി​നെ​തു​ട​ര്‍ന്ന് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ന്ന ജീ​വ​ന​ക്കാ​ര്‍

മ​ര​ട്: ഫാ​സ്ടാ​ഗ് നി​ര്‍ബ​ന്ധ​മാ​ക്കി​യ​തോ​ടെ കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യി​ല്‍ ആ​ദ്യ​ദി​വ​സം വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട​നി​ര അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ര​ട്ടി​ത്തു​ക ന​ല്‍കി​യാ​ലെ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ എ​ന്ന ടോ​ള്‍പ്ലാ​സ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ​തും സം​ഘ​ര്‍ഷ​ത്തി​ന്​ വ​ഴി​യൊ​രു​ക്കി.

ക​ഴി​ഞ്ഞ​ദി​വ​സം വ​രെ പ​ണം​ന​ല്‍കി പോ​യി​രു​ന്ന ലൈ​നി​ലൂ​ടെ ഫാ​സ്ടാ​ഗി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ ക​ട​ക്കാ​ന്‍ ശ്ര​മി​ച്ച​തും വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​യി. ഫാ​സ്ടാ​ഗി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ളി​ല്‍നി​ന്ന്​ ഇ​ര​ട്ടി​ത്തു​ക ഈ​ടാ​ക്കാ​നു​ള്ള ടോ​ള്‍ പ്ലാ​സ അ​ധി​കൃ​ത​രു​ടെ നീ​ക്ക​ത്തി​നെ​തി​രെ യാ​ത്ര​ക്കാ​ര്‍ വ​ണ്ടി​നി​ര്‍ത്തി​യി​ട്ട് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

ഒ​രു​ത​വ​ണ മാ​ത്രം യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ര്‍ ഫാ​സ്ടാ​ഗ് എ​ടു​ക്കേ​ണ്ടി​വ​രു​ന്ന​തി​ലു​ള്ള ബു​ദ്ധി​മു​ട്ടാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​ത്തി​ലൂ​ടെ അ​റി​യി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ള്‍ക്ക് ര​ണ്ടു മാ​സ​ത്തേ​ക്ക് ഫാ​സ്ടാ​ഗി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും കു​മ്പ​ളം ടോ​ള്‍ പ്ലാ​സ​യി​ല്‍ ഇ​ത് ന​ല്‍കാ​തി​രു​ന്ന​തും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​നു കാ​ര​ണ​മാ​യി.

ഇ​തു​മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ളം ബ​സു​ക​ളും കാ​ത്തു​കി​ട​ക്കേ​ണ്ടി​വ​ന്നു. ഇ​തോ​ടെ യാ​ത്ര​ക്കാ​രും ദു​രി​ത​ത്തി​ലാ​യി. ഏ​താ​നും ദി​വ​സ​ത്തേ​ക്കു​കൂ​ടി പി​ഴ ഒ​ഴി​വാ​ക്കി ടോ​ള്‍ നി​ര​ക്ക് ഈ​ടാ​ക്കാ​ന്‍ ധാ​ര​ണ​യാ​യ​തി​നെ​തു​ട​ര്‍ന്നാ​ണ് ബ​സു​ക​ള്‍ക്ക് പോ​കാ​നാ​യ​ത്. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങി​ക്കി​ട​ന്ന​തോ​ടെ ഒ​രു ലൈ​നി​ല്‍ക്കൂ​ടി അ​മി​ത​തു​ക ന​ല്‍കി ക​ട​ത്തി​വി​ട്ട​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശ​മ​ന​മാ​യ​ത്. ഫാ​സ്ടാ​ഗ് ഇ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ള്‍ക്കാ​യി ഫാ​സ്ടാ​ഗ് കൗ​ണ്ട​റു​ക​ളും ടോ​ള്‍ പ്ലാ​സ​ക്കും സ​മീ​പം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Traffic jamsFastagKumbalam toll plaza
News Summary - Fastag: Traffic jams and protests at Kumbalam toll plaza
Next Story