Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓർഡിനറിക്ക് പകരം...

ഓർഡിനറിക്ക് പകരം വന്നത് ഫാസ്റ്റ് പാസഞ്ചർ; ഉളനാട്ടിലേക്ക് സൗജന്യ യാത്ര അനുവദിക്കാതെ കെ.എസ്.ആർ.ടി.സി

text_fields
bookmark_border
ഓർഡിനറിക്ക് പകരം വന്നത് ഫാസ്റ്റ് പാസഞ്ചർ; ഉളനാട്ടിലേക്ക് സൗജന്യ യാത്ര അനുവദിക്കാതെ കെ.എസ്.ആർ.ടി.സി
cancel
camera_alt

വഴിയിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ഗവി ബസ്

പത്തനംതിട്ട: ഉളനാട്ടിലേക്കുള്ള സൗജന്യ യാത്ര നിഷേധിച്ച് കെ.എസ്.ആർ.ടി.സി. ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞായറാഴ്ച മഹാസുദർശന ലക്ഷ്യപ്രപ്തി പൂജയുടെ ദിവസമായിരുന്നു. എല്ലാ ദിവസവും ഈ ദിവസം ക്ഷേത്രത്തിൽ ആയിരത്തിലേറെ ഭക്തരാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്നത്. ഇതിൽ 90 ശതമാനത്തിന് മുകളിലും പുരുഷന്മാരാണ്.

ഇവിടേക്കുള്ള പതിവ് സർവിസ് കൂടാതെ മഹാസുദർശന ലക്ഷ്യപ്രപ്തി പൂജ നടക്കുന്ന ദിവസം സ്പെഷൽ സർവിസുകളുമുണ്ട്. എല്ലാം ഓർഡിനറി ബസുകളുമായിരുന്നു. എന്നാൽ ഓർഡിനറി ബസുകൾ പിൻവലിച്ച് കെ.എസ്.ആർ.ടി.സി ഇവിടേക്ക് ഫാസ്റ്റ്പാസഞ്ചർ ബസുകൾ ഉപയോഗിക്കുകയായിരുന്നു.

സൗജന്യ യാത്ര പ്രതീക്ഷിച്ചെത്തിയ സ്ത്രീകൾക്ക് അത് ലഭിച്ചില്ലെന്ന് മാത്രമല്ല ടിക്കറ്റിന് കൂടുതൽ തുക നൽകേണ്ടിയും വന്നു. പത്തനംതിട്ടയിൽ നിന്ന് ഓർഡിനറി സർവിസിന് 25 രൂപ നൽകുന്ന സ്ഥാനത്ത് ഞായറാഴ്ച ഫാസ്റ്റിൽ 37 രൂപയാണ് വാങ്ങിയത്. ഇതു സംബന്ധിച്ച് കെ.എസ്.ആർ.ടി.സി അധികൃതർക്ക് പരാതി നൽകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

വൻതിരക്ക്; ഗവി റൂട്ടിൽ പ്രിയദര്‍ശിനി ബസ് വഴിയിൽ കിടക്കുന്നത് പതിവായി

പത്തനംതിട്ട: ഗവി റൂട്ടിൽ കെ.എസ്.ആർ.ടി.സി പ്രിയദര്‍ശിനി ബസില്‍ തിരക്ക് വലിയ തോതിൽ വർധിച്ചതോടെ ബസ് വഴിയിൽ കിടക്കുന്നത് പതിവായി. ജനവാസമില്ലാത്ത വനമേഖലയിൽ വണ്ടി ബ്രേക്ക് ഡൗണായി കിടക്കുന്നത് യാത്രക്കാർക്കും കെ.എസ്.ആർ.ടി.സിക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ബസാണ് തകരാറായി വഴിയിലായത്. 35 പേരുടെ സിറ്റിങ് കപ്പാസിറ്റിയുള്ള ചെറിയ ബസില്‍ 70 പേരാണ് ഉണ്ടായിരുന്നത്. ഗവിയില്‍നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കാറ്റാടിക്കുന്നിലെത്തിയപ്പോഴായിരുന്നു ബസ് ബ്രേക്ക് ഡൗണായത്.

തൊട്ടുപിന്നിലുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ബസിലെ മെക്കാനിക്കെത്തി നന്നാക്കിയതോടെയാണ് വീണ്ടും യാത്ര തുടരാനായത്. രണ്ട് സര്‍വിസുകളാണ് നിലവില്‍ ഗവിയിലേക്കുള്ളത്. യാത്രക്കാരുടെ തിരക്ക് വർധിച്ചത് കണക്കിലെടുത്ത് ഇത് കൂട്ടണമെന്ന് നാട്ടുകാരടക്കം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഗവിയിലേക്കുള്ള ഇടുങ്ങിയ വനപാതയിൽ അപകടകരമായ വളവുകളുണ്ട്. ഭൂരിഭാഗം ഇടങ്ങളിലും മൊബൈല്‍ കവറേജുമില്ല. മഴക്കാലമായതിനാല്‍ റോഡ് കൂടുതല്‍ അപകടകരവുമാണ്. യാത്രക്കാരുടെ എണ്ണം അനിയന്ത്രിതമായി കൂടുന്നതിൽ ജീവനക്കാരും ആശങ്കയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitafast passengerKSRTCordinary busPriyadarshini
News Summary - Fast Passenger replaced Ordinary; KSRTC not allowing free travel to Ulanad
Next Story