ഫാഷൻ ഗോൾഡ് ജ്വല്ലറി പി.ആർ.ഒക്ക് മർദനമേറ്റു
text_fieldsമർദനമേറ്റ പി.ആർ.ഒ ടി.കെ. മുസ്തഫ
കാസർകോട്: നിക്ഷേപ തട്ടിപ്പ് പരാതികളുള്ള ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ പി.ആർ.ഒക്ക് മർദനം. ടി.കെ. മുസ്തഫ (50) ന് ആണ് മർദനമേറ്റത്. ഇയാളെ സാരമായ പരിക്കുകളോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് മേൽപറമ്പിലെ ഒരു വീട്ടിൽവെച്ച് മർദനമേറ്റത്.
നെഞ്ചിന് ചവിട്ടേറ്റ് അബോധാവസ്തയിൽ കിടന്ന മുസ്തഫയെ ജ്വല്ലറി മാനേജർ സൈനുൽ ആബിദിെൻറ നേതൃത്വത്തിൽ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിെൻറ നിർദേശ പ്രകാരം ജ്വല്ലറി തട്ടിപ്പിന് ഇരയാവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനായ് തിങ്കളാഴ്ച മാഹിൻ ഹാജിയുടെ മേൽപറമ്പിലെ വീട്ടിലേക്ക് മുസ്തഫയെ വിളിപ്പിച്ചിരുന്നു. രാവിലെ തുടങ്ങിയ ചർച്ച രാത്രിയാണ് അവസാനിച്ചത്.
തിരിച്ചുവരവെയാണ് ഒരു സംഘത്തിെൻറ മർദനമേറ്റത്. ചന്തേര പൊലീസിൽ പരാതി നൽകി.

