Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാഷൻ ഗോള്‍ഡ് ജ്വല്ലറി...

ഫാഷൻ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്: പരാതിക്കാരിൽ നിന്ന് ​ക്രൈംബ്രാഞ്ച് മൊഴിയെടുത്തു

text_fields
bookmark_border
ഫാഷൻ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ്: പരാതിക്കാരിൽ നിന്ന് ​ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
cancel

ചെ​റു​വ​ത്തൂ​ർ (കാ​സ​ർ​കോ​ട്): മ​ഞ്ചേ​ശ്വ​രം എം.​എ​ല്‍.​എ എം.​സി. ഖ​മ​റു​ദ്ദീ​നും ടി.​കെ. പൂ​ക്കോ​യ ത​ങ്ങ​ളും പ്ര​തി​ക​ളാ​യ ഫാ​ഷ​ൻ ഗോ​ള്‍ഡ് നി​ക്ഷേ​പ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ൽ മൊ​ഴി​യെ​ടു​ത്തു തു​ട​ങ്ങി.

ച​ന്തേ​ര പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ പ​യ്യ​ന്നൂ​ർ, പെ​രി​ങ്ങോം, കാ​േ​ങ്കാ​ൽ സ്വ​ദേ​ശി​ക​ൾ തൃ​ക്ക​രി​പ്പൂ​രി​ലെ​ത്തി മൊ​ഴി ന​ൽ​കി. 13 കേ​സു​ക​ളി​ലാ​ണ്​ ഇ​പ്പോ​ൾ അ​േ​ന്വ​ഷ​ണം. നി​ല​വി​ൽ 55 കേ​സു​ക​ളാ​ണു​ള്ള​ത്.

ച​ന്തേ​ര പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ വ്യാ​ഴാ​ഴ്ച തൃ​ക്ക​രി​പ്പൂ​ര്‍ വ​ട​ക്കു​മ്പാ​ട്ടെ മാ​താ​വും മ​ക​നും പ​രാ​തി​ക്കാ​രാ​യ ര​ണ്ട് കേ​സു​ക​ള്‍കൂ​ടി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​തോ​ടെ​യാ​ണ് 55 ആ​യ​ത്. ച​ന്തേ​ര പൊ​ലീ​സി​ൽ 39ഉം ​കാ​സ​ര്‍കോ​ട്ട്​ 10ഉം ​പ​യ്യ​ന്നൂ​രി​ൽ ആ​റും കേ​സു​ക​ളാ​ണെ​ടു​ത്തി​ട്ടു​ള്ള​ത്.

ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി പി.​കെ സു​ധാ​ക​ര​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍മാ​രാ​യ സി.​എ. അ​ബ്​​ദു​റ​ഹീം, എം.​എ. മാ​ത്യു, ടി. ​മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രു​ള്‍പ്പെ​ടു​ന്ന 12 അം​ഗ സം​ഘ​മാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സ് ക്രൈം​ബ്രാ​ഞ്ചി​നെ ഏ​ൽ​പി​ച്ച് ദി​വ​സ​ങ്ങ​ളാ​യെ​ങ്കി​ലും ര​ണ്ട് പൊ​ലീ​സു​കാ​ര്‍ക്കും ഡ്രൈ​വ​ര്‍ക്കും കോ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ അ​ന്വേ​ഷ​ണം നീ​ളു​ക​യാ​യി​രു​ന്നു.

മു​ഴു​വ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം ഇ​ന്ന​ലെ യോ​ഗം ചേ​ര്‍ന്നാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 13 കേ​സു​ക​ളി​ലാ​യി 1.45 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ ത​ട്ടി​പ്പാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​പ​രി​ധി​യി​ല്‍ വ​രു​ന്ന​ത്. ഈ ​കേ​സു​ക​ളു​ടെ ഫ​യ​ലു​ക​ള്‍ പൊ​ലീ​സ്, ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime branchFashion Gold Jewelery fraud
News Summary - Fashion Gold Jewelery Fraud: Crime Branch took statement from complainants
Next Story