ഫാഷൻ ഗോൾഡ് കേസ്: എം.സി. ഖമറുദീന്റെയും പൂക്കോയ തങ്ങളുടെയും വീട്ടിൽ പരിശോധന
text_fieldsചെറുവത്തൂർ: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മുൻ എം.എല്.എ എം.സി. ഖമറുദ്ദീന്റെയും മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങളുടെയും വീടുകളിൽ ക്രൈംബ്രാഞ്ച് പരിശോധന. ഖമറുദ്ദീന്റെ എടച്ചാക്കൈയിലെ വീട്ടിലും പൂക്കോയ തങ്ങളുടെ ചന്തേരയിലുള്ള വീട്ടിലും മറ്റ് ഏഴിടങ്ങളിലുമാണ് പരിശോധന നടന്നത്.
കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി രമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.ചന്തേര പൊലീസ് സ്റ്റേഷനില് 81 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട ഏഴ് കേസുകള് നിലവിലുണ്ട്.
എം.സി. ഖമറുദ്ദീന് ചെയര്മാനും മുസ്ലിം ലീഗ് ജില്ല പ്രവര്ത്തകസമിതി അംഗം ടി.കെ. പൂക്കോയ തങ്ങള് മാനേജിങ് ഡയറക്ടറുമായ ചെറുവത്തൂര് ആസ്ഥാനമായ ഫാഷന് ഗോള്ഡ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചുനല്കിയില്ലെന്നാണ് പരാതി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

