Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫസല്‍ വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ മൊഴി സി.ബി.ഐയെ അറിയിക്കും

text_fields
bookmark_border
ഫസല്‍ വധം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍െറ മൊഴി സി.ബി.ഐയെ അറിയിക്കും
cancel

തലശ്ശേരി: എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടെയുള്ള ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണെന്ന പള്ളൂര്‍ ചെമ്പ്രയിലെ എമ്പ്രാന്‍റവിട സുബീഷിന്‍െറ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ജില്ല പൊലീസ് ചീഫ് സഞ്ജയ്കുമാര്‍ ഗുരുദിന്‍. ഫസല്‍ വധക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘത്തിന് റിപ്പോര്‍ട്ട് നല്‍കും. തലശ്ശേരിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറ്റാരിപ്പറമ്പിലെ സി.പി.എം പ്രവര്‍ത്തകന്‍ ജി. പവിത്രന്‍െറ കൊലയിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് ജില്ല പൊലീസ് ചീഫ് പറഞ്ഞു.

പാതിരിയാട് വാളാങ്കിച്ചാലില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി മോഹനന്‍ വധക്കേസില്‍ അറസ്റ്റിലായ സുബീഷ് പൊലീസിന് നല്‍കിയ മൊഴിയിലാണ് ഫസലിനെ കൊലപ്പെടുത്തിയത് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് വെളിപ്പെടുത്തിയത്.
അത്യാധുനിക കാമറ ഉപയോഗിച്ച് ചിത്രീകരിച്ച സുബീഷിന്‍െറ മണിക്കൂറുകള്‍ നീണ്ട മൊഴി ഡി.ജി.പി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കും. മോഹനന്‍ വധക്കേസിലെ പ്രതികള്‍ക്ക് ചെമ്പ്രയില്‍ ഒളിവില്‍ കഴിയാന്‍ സൗകര്യമൊരുക്കിയതും സുബീഷാണെന്ന് ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം പറഞ്ഞു.

ഫസല്‍ വധക്കേസിലെ രഹസ്യം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ആര്‍.എസ്.എസ് നേതാവ് ബി.ജെ.പി ഓഫിസില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും താനുള്‍പ്പെടെയുള്ള സംഘമാണ് കൊന്നതെന്ന് വ്യക്തമായി അറിയാവുന്ന എന്‍.ഡി.എഫുകാരും തന്നെ വകവരുത്താന്‍ നീക്കം നടത്തിയിരുന്നുവെന്നും സുബീഷ് മൊഴിനല്‍കിയിരുന്നുവത്രെ.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fasal murder
Next Story