Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​ഫസൽ വ​ധം​: വെളിപ്പെടുത്തൽ സി.പി.എം-പൊലീസ്​ ഗൂ​ഢാ​േലാചന -കുമ്മനം

text_fields
bookmark_border
​ഫസൽ വ​ധം​: വെളിപ്പെടുത്തൽ സി.പി.എം-പൊലീസ്​ ഗൂ​ഢാ​േലാചന -കുമ്മനം
cancel

കൊല്ലം: ഫസൽ വധക്കേസിലെ പ​ുതിയ വെളിപ്പെടുത്തൽ സി.പി.എം-പാലീസ്​ ഗൂഢാലോചനയുടെ ഭാഗമ​ാണെന്ന്​ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ കുമ്മനം രാജശേഖരൻ. പൊലീസ്​​ മർദിച്ചാണ്​ സുബീഷി​െ​​നക്കൊണ്ട്​ ഇങ്ങനെ പറയിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഫസൽ വധക്കേസിൽ ശരിയായ പ്രതികളെ​ത്തന്നെയാണ്​ സി.ബി.​െഎ പിടികൂടിയത്​. ഇപ്പോഴ​െത്ത വാദങ്ങളൊന്നും നിലനിൽക്കുന്നതല്ല. മദ്യനയത്തി​​​െൻറ പേരില്‍ സര്‍ക്കാറിനെതിരെ ഉണ്ടായിട്ടുള്ള ജനരോഷത്തെ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നത്.

സി.പി.എം നടത്തുന്ന ഈനീക്കം തീക്കൊള്ളികൊണ്ട് തലചൊറിയലാണ്. കള്ളപ്രചാരണങ്ങള്‍ വഴി സി.പി.എം അണികളെ നിയമലംഘകരും അക്രമികളുമായി മാറ്റുന്നു. സംസ്​ഥാനത്താകെ സി.പി.എം പ്രവർത്തകർ അഴിഞ്ഞാടുകയാണ്. ബി.ജെ.പി, -ബി.എം.എസ് ഓഫിസുകളും കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിക്കുന്നു. കേരളത്തിലെത്തിയ  എല്‍.കെ. അദ്വാനിക്ക് നേരെവരെ അക്രമത്തിന് പദ്ധതിയിട്ടു. സീതാറാം യെച്ചൂരിയെ ആരും ആക്രമിച്ചിട്ടില്ല. ജനാധിപത്യപരമായി പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നും കുമ്മനം പറഞ്ഞു. 


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - fasal murder case kummanam
Next Story