Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്ബാൾ താരമായ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

text_fields
bookmark_border
Farook College student dies
cancel
camera_altമരിച്ച അബ്ദുറഹ്മാൻ

കൊടുവള്ളി: പന്തീരാങ്കാവ് ടോൾ പ്ലാസക്ക് സമീപം സർവിസ് റോഡിൽ ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശി മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

കൊടുവള്ളി പ്രാവിൽ (കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗം, സേവ് കൊടുവള്ളി ചെയർമാൻ) സി.പി. ഫൈസലിന്റെ മകൻ അബ്ദുറഹ്മാൻ (മജു-20) ആണ് മരിച്ചത്. സുഹൃത്ത് കട്ടാങ്ങൽ സ്വദേശി അഹമദ് നജാദിനും പരിക്കേറ്റു.

ഫാറൂഖ് കോളജിൽ ബി.കോം അവസാന വർഷ വിദ്യാർഥിയായിരുന്നു അബ്ദുറഹ്മാൻ. കോളജ് ഫുട്ബാൾ ടീമിൽ അംഗമായ അബ്ദുറഹ്മാൻ, ബുധനാഴ്ച രാത്രി മുക്കം മണാശ്ശേരിയിൽ നടന്ന ഒരു മത്സരത്തിൽ പങ്കെടുത്ത് നജാദിനൊപ്പം ബൈക്കിൽ തിരികെവരുമ്പോഴായിരുന്നു അപകടം. വേഗതയിൽ എത്തിയ ലോറി ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ അബ്ദുറഹ്മാനേയും നജാദിനേയും തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം വരുത്തിയ ലോറിയും ഡ്രൈവറേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മാതാവ്: കൊടുവള്ളി ഗ്രാമപഞ്ചായത്ത് മുൻ അംഗം ജസീല ഫൈസൽ (എളേറ്റിൽ). സഹോദരങ്ങൾ: അബ്‌ദുല്ല ഫൈസൽ (ഡബ്ല്യു.എം.ഒ കോളജ് വിദ്യാർഥി), മുഹമ്മദ് ഫൈസൽ (എം.ഇ.എസ് കോളജ് വിദ്യാർഥി), ആയിശ ഫാത്തിമ (കോട്ടക്കൽ സൈത്തൂൻ ഇന്റർനാഷനൽ കോളജ് വിദ്യാർഥി).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Farook College student dies in lorry-bike crash
Next Story