Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാ​റൂ​ഖ് കോ​ള​ജ്​...

ഫാ​റൂ​ഖ് കോ​ള​ജ്​ സം​ഘ​ർ​ഷം: അധ്യാപകർക്കെതി​െര കേസ്​

text_fields
bookmark_border
ഫാ​റൂ​ഖ് കോ​ള​ജ്​ സം​ഘ​ർ​ഷം: അധ്യാപകർക്കെതി​െര കേസ്​
cancel

ഫ​റോ​ക്ക്: ക​ഴി​ഞ്ഞ ദി​വ​സം ഫാ​റൂ​ഖ് കോ​ള​ജി​ൽ ഹോ​ളി ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷത്തിൽ വിദ്യാർഥികളെ മർദിച്ച മൂന്ന്​ അധ്യാപകർക്കെതിരെയും ലാബ്​ അസിസ്​റ്റൻറിനെതി​െരയും കേസെടുത്തു.  നിഷാദ്​, സാജിർ, യൂനുസ്​ എന്നീ അധ്യാപകർക്കതി​െരയും ലാബ്​ അസിസ്​റ്റൻറ്​ ആയ ഇബ്രാഹിം കുട്ടിക്കെതിരെയുമാണ്​ കേസെടുത്തത്​. കൂടാതെ ലാബ്​ അസിസ്​റ്റൻറിനെ കാറിടിപ്പിച്ചതിന്​ ഒരു വിദ്യാർഥി​െക്കതി​െരയും കേസെടുത്തിട്ടുണ്ട്​. 

കാമ്പസിൽ ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട്​ വിദ്യാർഥികൾ വെള്ളിയാഴ്​ച രാവിലെ മുതൽ വൈകുന്നേരം വരെ പ്രതിഷേധ സമരത്തിലായിരുന്നു. തുടർന്ന്​ ന​ട​ന്ന മാ​ര​ത്ത​ൺ ച​ർ​ച്ച​യിൽ സംഭവം അ​ന്വേ​ഷി​ക്കാ​ൻ കോളജ്​ മലയാളം വിഭാഗം മേധാവി ഡോ. ​കെ.​എം. ന​സീ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ച്ചു. എന്നാൽ അന്വേഷണ സമിതിയിൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫി​സ് ഉ​പ​രോ​ധി​ച്ചു. ചെ​റു​വ​ണ്ണൂ​ർ സി.​ഐ ഇ​ട​പെ​ട്ടാ​ണ് വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച അ​ധ്യാ​പ​ക​രെ സ​സ്പെ​ൻ​ഡ്​ ചെ​യ്യു​ക, ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പേ​രി​ലെ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ക്കു​ക, തു​ട​ർ​ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കു​ക, കോ​ള​ജി​ലെ അ​ച്ച​ട​ക്ക സ​മി​തി പി​രി​ച്ചു​വി​ടു​ക, അ​ന്വേ​ഷ​ണ ക​മീ​ഷ​നി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്തു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. 

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ത്തി​യി​രി​പ്പ് പ്ര​തി​ഷേ​ധം 5.30നാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​തി​നി​ട​യി​ൽ ഒ​ട്ടേ​റെ ത​വ​ണ പ്രി​ൻ​സി​പ്പ​ലി​​​െൻറ ഓ​ഫി​സി​ൽ ച​ർ​ച്ച​ക​ൾ ന​ട​ന്നു. വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ട​ന നേ​താ​ക്ക​ളും യൂ​നി​യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി പ്രി​ൻ​സി​പ്പ​ൽ ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് സ്​​റ്റാ​ഫ് മീ​റ്റി​ങ്​ ന​ട​ത്തി. അ​തി​നു​ശേ​ഷം കൗ​ൺ​സി​ൽ യോ​ഗ​വും ന​ട​ത്തി. 

ഇ​തി​ലൊ​ന്നും തീ​രു​മാ​ന​മാ​കാ​തെ​വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ഫി​സി​​​െൻറ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടു​ത്തി. ഇ​തേ​തു​ട​ർ​ന്ന് ചെ​റു​വ​ണ്ണൂ​ർ സി.​ഐ സ​ജീ​വി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ന്വേ​ഷ​ണ സ​മി​തി​യി​ൽ വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ അ​ധ്യ​ക്ഷ മി​ന ഫ​ർ​സാ​ന​യെ ഉ​ൾ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ച്ച​ത്. 

സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച്​ 21ന​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഇ.​പി. ഇ​മ്പി​ച്ചി​ക്കോ​യ വ്യ​ക്ത​മാ​ക്കി. സി.​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ അ​ന്വേ​ഷ​ണ സ​മി​തി​യി​ൽ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​യെ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ലം​ഘി​ച്ചാ​ൽ ശ​ക്ത​മാ​യ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും യൂ​നി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ മി​ന ഫ​ർ​സാ​ന വ്യ​ക്ത​മാ​ക്കി. അ​ന്വേ​ഷ​ണ ക​മീ​ഷ​നി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​യെ തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന പി.​ടി.​എ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ക്കും. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farook collegekerala newsprotestmalayalam newsHolly
News Summary - Farook College Fight: Case Against Teachers - Kerala News
Next Story