വിലയിടിവും കൃഷി നാശവും: കാർഷിക മേഖലയിൽ പ്രതിസന്ധി രൂക്ഷം
text_fieldsകോട്ടയം: വരൾച്ചയും കൃഷി നാശവും ഉൽപന്നങ്ങളുടെ വിലയിടിവും മൂലം സംസ്ഥാനത്തെ കാർഷിക മേഖല തകർന്നടിയുന്നു. മിക്കവിളകളും വൻ വിലത്തകർച്ചയിലായതോടെ മലയോര-കാർഷിക മേഖലയിൽ പതിനായിരക്കണക്കിനു കുടുംബങ്ങൾ ദുരിതത്തിലാണ്. നോട്ട് പ്രതിസന്ധിയും സഹകരണ മേഖലയുടെ തകർച്ചയും സൃഷ്ടിച്ച ആഘാതത്തിൽനിന്ന് കരകയറാനാകാതെ ലക്ഷക്കണക്കിനു കർഷകർ കടുത്ത പ്രതിസന്ധിയിലായിരിക്കെ വരൾച്ചയും വിലത്തകർച്ചയും തീരാദുരിതത്തിലേക്ക് തള്ളിവിടുന്നതായാണ് റിപ്പോർട്ട്.
പലയിടത്തും കർഷകർ കൊടുംപട്ടിണിയിലുമാണ്. ദൈനംദിന ചെലവുകൾക്കും മക്കളുടെ വിദ്യാഭ്യാസത്തിനും ബാങ്ക് വായ്പകൾ തിരിച്ചടക്കാനും പണം കണ്ടെത്താനാകാതെ നിരവധി പേർ വലയുകയാണ്.
കടുത്ത വേനലിൽ ആയിരക്കണക്കിനു ഹെക്ടർ ഭൂമിയിലെ കാർഷിക വിളകൾ കരിഞ്ഞുണങ്ങി. ഇതിൽ 70 ശതമാനവും നെല്ലും കുരുമുളകും കാപ്പിയും ഏലവുമാണ്. ജാതി, കപ്പ, വാഴ, ഇഞ്ചി, പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചു. വേനൽ മഴയും നെൽകൃഷിക്ക് ദോഷമായി. വിളവെടുപ്പ് തടസ്സപ്പെട്ടതും സപ്ലൈകോ അടക്കം സർക്കാർ ഏജൻസികൾ സംഭരണം കാര്യക്ഷമമാക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. അരി വില കുതിച്ചുയരുേമ്പാഴും ഉൽപാദിപ്പിക്കുന്ന നെല്ല് സംഭരിക്കാൻ സർക്കാർ താൽപര്യം കാണിച്ചിട്ടില്ല. സംസ്ഥാനത്തുണ്ടായ കൃഷിനാശം 400-500 കോടിയോളം വരുമെന്നാണ് റവന്യൂ വകുപ്പിെൻറ കണക്ക്. എന്നാൽ, ഫലപ്രദനടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാറിനും കഴിയുന്നില്ല.
കേന്ദ്രസഹായം ഇനിയും ലഭിച്ചിട്ടുമില്ല. ഇതാകെട്ട വെറും 100 കോടിയിൽ താഴെയും. റബർ-കുരുമുളക്, ഏലം, ജാതി, നെല്ല്, നാളികേരമടക്കം മിക്ക വിളകൾക്കും വിലയിടിഞ്ഞതോടെ ഭൂരിപക്ഷം കർഷകരും കൃഷി തൽക്കാലത്തേക്കെങ്കിലും ഉപേക്ഷിക്കുന്നതായാണ് കൃഷിവകുപ്പിെൻറ റിപ്പോർട്ട്. നെല്ല് സംഭരിച്ച വകയിൽ സർക്കാർ ഏജൻസികൾ കർഷകർക്ക് നൽകാനുള്ളത് 330 കോടിയിലധികമാണ്. ഇതിൽ സപ്ലൈകോയാണ് മുന്നിൽ.
റബർ വില കുത്തനെ ഇടിഞ്ഞ് 124 രൂപയിലെത്തിയതോടെ വരവും ചെലവും പൊരുത്തപ്പെടുത്താനാകാതെ റബർ കർഷകരും വലയുകയാണ്. വില ഇനിയും കുറയുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മധ്യകേരളത്തിൽ റബർ ഉൽപാദനം നാമമാത്രമായി. 60-70 ശതമാനം ചെറുകിട കർഷകരും ടാപ്പിങ് നിർത്തിവെച്ചു. കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വില സ്ഥിരത ഫണ്ടും കർഷകർക്ക് ലഭിക്കുന്നില്ല. ഫണ്ട് നിലവിൽ നിശ്ചലമാണ്. 1000 കോടി ഇൗ അക്കൗണ്ടിൽ കെട്ടിക്കിടക്കുേമ്പാൾ 40 കോടിയോളം രൂപ കർഷകർക്ക് കുടിശ്ശികയാണ്.
റബർ ഇറക്കുമതിക്കുള്ള നീക്കവും ശക്തമാണ്. ജി.എസ്.ടി വരുന്നതോടെ റബർ സെസും ഇല്ലാതാകും. ഇതിെൻറ നേട്ടം വ്യവസായികൾക്ക് ലഭിക്കുേമ്പാൾ കർഷകരാവും ദുരിതത്തിലാകുക. കോടികളുടെ സെസ് തുക മറ്റ് മാർഗങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ചെയ്യുന്നത്. ഇതര സംസ്ഥാനങ്ങളിലെ റബർകൃഷി വ്യാപനത്തിനായി ഇതിൽനിന്ന് 500 കോടിയിലധികം ചെലവഴിച്ചു കഴിഞ്ഞു. ഇവിടെ പുനർ-ആവർത്തന കൃഷിക്കുപോലും സഹായം നൽകുന്നുമില്ല. രണ്ടു മാസത്തെ ഇറക്കുമതിക്കുള്ള ലൈസൻസ് വ്യവസായികൾ കേന്ദ്രത്തിൽനിന്ന് നേടിക്കഴിഞ്ഞു. ഇതോടെ റബർ വില അടുത്തെങ്ങും വർധിക്കില്ലെന്നും ഉറപ്പായി. റബർ വാങ്ങാൻ കച്ചവടക്കാരും തയാറാകുന്നില്ല. വില സ്ഥിരതയില്ലാത്തതിനാൽ റബർ വേണ്ടെന്ന നിലപാടിലാണ് കച്ചവടക്കാർ. വില സ്ഥിരത ഫണ്ടിനു പകരമായി നടപ്പാക്കുന്ന തോട്ടവിള ഇൻഷുറൻസ് പദ്ധതിയിൽ റബർ കർഷകരെ കാര്യമായി ഉൾപ്പെടുത്തിയിട്ടുമില്ല.
അതേസമയം, ഇക്കാര്യത്തിലുള്ള സർക്കാർ നടപടിയും വിമർശനത്തിന് ഇടയാക്കുകയാണ്. ജാതിക്കക്ക് 500 രൂപവരെ വിലയിടിഞ്ഞപ്പോൾ കുരുമുളകിനും ഏലത്തിനും വൻ ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഏലത്തിന് 1450 രൂപയിൽനിന്ന് 900 രൂപയായപ്പോൾ കുരുമുളകിന് 500-530 രൂപയായി ഇടിഞ്ഞു.700 രൂപവരെ വില ലഭിച്ചിരുന്നു. ഗ്രാമ്പുവിന് 1000രൂപയിൽനിന്ന് 600 രൂപയായി കുറഞ്ഞപ്പോൾ കാപ്പി കർഷകരെ കടുത്ത ദുരിതത്തിലാക്കി വില കുത്തനെ ഇടിഞ്ഞു. കാപ്പി വില ഇപ്പോൾ 120 രൂപയാണ്. ഏത്തക്കക്കും കപ്പക്കും ഇഞ്ചിക്കും ഇപ്പോൾ വില ഇടിഞ്ഞതോടെ കർഷകർ മറ്റ് കൃഷികളിലേക്ക് മാറുകയാണ്.
മലയാളികളുടെ ഇഷ്ടവിഭവമായ കപ്പയുടെ ഉൽപാദനവും ഇക്കുറി കുറയുമെന്ന സൂചനകളാണ് ലഭിക്കുന്നത്. നാളികേരത്തിെൻറ വിലയിടിവും കാർഷിക മേഖലയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഉൽപാദനത്തിലെ കുറവും െഞട്ടിക്കുന്നതാണ്. നാളികേര വികസന ബോർഡിെൻറ കണക്കനുസരിച്ച് രാജ്യത്തെ മൊത്തം ഉൽപാദനത്തിൽ 6.32 ശതമാനത്തിെൻറ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ മാത്രം ഇത് 8.45 ശതമാനവും.
വെളിച്ചെണ്ണ വിലയിൽ കാര്യമായ കുറവില്ലെങ്കിലും നാളികേര കർഷകർക്ക് ഇതിന് അനുസൃതമായി വില ലഭിക്കുന്നില്ല. ഫലത്തിൽ കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരുനടപടികളും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
