കലപ്പയും നുകവും ചുമന്ന് മിമിക്രി കലാകാരെൻറ ഒറ്റയാൾ സമരം
text_fieldsകേന്ദ്ര സർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പെരിന്തൽമണ്ണ ടൗണിൽ മിമിക്രി കലാകാരൻ ഉണ്ണി പെരിന്തൽമണ്ണ നടത്തിയ ഏകാംഗ സമരം
പെരിന്തൽമണ്ണ: നിലമുഴുന്ന കലപ്പയും നുകവുമേന്തി പാളത്തൊപ്പിയും തലയിൽ വെച്ച് മിമിക്രി കലാകാരെൻറ ഒറ്റയാൾ സമരം.ഉണ്ണി പെരിന്തൽമണ്ണയാണ് ചേറിൽ പുരണ്ട കർഷകനായി ഏകാംഗ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 'നാടിന് അന്നം തരുന്നവെൻറ പോരാട്ടത്തോടൊപ്പം ഞാനുമുണ്ടെന്ന' പ്ലക്കാർഡുമായി ഒറ്റയാൾ പ്രകടനം. പലരും സമരത്തിന് എക്യദാർഢ്യവും പിന്തുണയും അറിയിച്ചു. മഞ്ഞളാംകുഴി അലി എം.എൽ.എ അഭിവാദ്യമർപ്പിച്ചു. ഈയിടെ പുറത്തിറങ്ങിയ 'അയാൾ' എന്ന ഹ്രസ്വചിത്രത്തിൽ ഉണ്ണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

