കർഷകർക്ക് കടാശ്വാസം
text_fieldsതിരുവനന്തപുരം: നാലുവർഷത്തെ കാർഷിക വായ്പ കൂടി കാര്‍ഷിക കടാശ്വാസ പരിധിയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭാ തീരുമാനം. ഏറ്റവും കൂടുതൽ കാർഷിക ആത്മഹത്യ നടന്ന വയനാട് ജില്ലയിൽ 2014 മാര്‍ച്ച് 31 വരെയും മറ്റ് ജില്ലകളിൽ 2011 ഒക്ടോബര്‍ 31വരെയുമുള്ള സഹകരണ ബാങ്കുകളിൽനിന്നുള്ള വായ്പകളാണ് ഇതിെൻറ പരിധിയിൽ വരുക. പതിനായിരക്കണക്കിന് കർഷകർക്ക് ആശ്വാസം ലഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. നേരത്തേ 2007 വരെയുള്ള കടങ്ങളാണ് കാർഷിക കടാശ്വാസത്തിെൻറ പരിധിയിൽ ഉൾപ്പെടുത്തിയിരുന്നത്. വയനാട് ജില്ലയിൽ കാർഷിക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തതോടെ, 2011വരെ നീട്ടിയിരുന്നു.
ഇതാണ് ഇപ്പോൾ നാലു വർഷത്തേക്ക് കൂടി നീട്ടുന്നത്. സഹകരണ ബാങ്കുകളിൽനിന്ന് കർഷകർ എടുത്ത വായ്പകളാണ് പരിഗണിക്കുന്നത്. 50,000 രൂപ വരെയുള്ള വായ്പകളുടെ 75ശതമാനവും അതിന് മുകളിലുള്ള വായ്പകളുടെ 50 ശതമാനവും എഴുതിത്തള്ളും. പരമാവധി ഒരു ലക്ഷംരൂപവരെയാണ് എഴുതിത്തള്ളുക. സഹകരണ ബാങ്കുകൾക്ക് ഇൗ തുക സർക്കാറാണ് നൽകുന്നത്. ഇതേസമയം, കർഷകർ എടുത്ത ആഡംബര വായ്പകൾ ഇതിെൻറ പരിധിയിൽ വരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
