You are here

‘കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ  ഡൽഹിയിൽ മൃതദേഹങ്ങൾ തൂങ്ങിയാടും ’

പ്രജീഷ് റാം
09:01 AM
19/12/2018

പാ​ല​ക്കാ​ട്: ‘ഞ​ങ്ങ​ൾ 50 പേ​രു​ടെ സം​ഘം മൂ​ന്ന് മാ​സ​ത്തി​ന​കം ല​ണ്ട​നി​ലേ​ക്ക് പോ​കു​ക​യാ​ണ്. ബ്രി​ട്ടീ​ഷ് രാ​ജ്ഞി​യെ കാ​ണും. ഇ​ന്ത്യ​ക്ക് നി​ങ്ങ​ൾ സ്വാ​ത​ന്ത്ര്യം ന​ൽ​കി ഏ​ഴു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും ക​ർ​ഷ​ക​രു​ടെ ജീ​വി​തം പ​ര​മ ദ​യ​നീ​യ​മാ​ണെ​ന്ന് അ​വ​രെ ബോ​ധി​പ്പി​ക്കും. ക​ടം ക​യ​റി ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ൽ​നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​രെ ര​ക്ഷി​ക്കാ​ൻ 10 ല​ക്ഷം കോ​ടി രൂ​പ ഇ​ന്ത്യ​ക്ക് ക​ട​മാ​യി ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ടും. അ​ത​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ല.

ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഭ​ര​ണ​പാ​ർ​ട്ടി​യാ​യ ബി.​ജെ.​പി​യും ക​ർ​ഷ​ക​രു​ടെ കാ​ര്യം പ​റ​യു​മ്പോ​ൾ ചി​രി​ക്കു​ക​യാ​ണ്. വി​സ​ർ​ജ്യം ഭ​ക്ഷി​ച്ച് സ​മ​രം ന​ട​ത്തി​യി​ട്ട് പോ​ലും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഡ​ൽ​ഹി​യി​ലെ മ​ര​ങ്ങ​ളി​ൽ 300 ക​ർ​ഷ​ക​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തൂ​ങ്ങി​യാ​ടും -ത​മി​ഴ്നാ​ട്ടി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​യ്യാ​ക്ക​ണ്ണ് പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണി​ത്. പാ​ല​ക്കാ​ട് രാ​ഷ്​​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് സം​ഘ​ടി​പ്പി​ച്ച ജ​പ്തി വി​രു​ദ്ധ ക​ർ​ഷ​ക ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം.  

ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​രു​ടെ യ​ഥാ​ർ​ഥ അ​വ​സ്ഥ ദ​യ​നീ​യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭി​ക്ഷാ​ട​ക​നേ​ക്കാ​ൾ കു​റ​ഞ്ഞ വ​രു​മാ​ന​മാ​ണ് ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത്. എം.​എ​ൽ.​എ, എം.​പി, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ അ​ഞ്ച​ക്ക ശ​മ്പ​ളം വാ​ങ്ങു​മ്പോ​ൾ ഒ​രു ട​ൺ ക​രി​മ്പ് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ക​ർ​ഷ​ക​ന് 7000 രൂ​പ പോ​ലും ല​ഭി​ക്കു​ന്നി​ല്ല. രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​വ് വ​ള​ർ​ച്ചാ​നി​ര​ക്ക് ക​ർ​ഷ​ക​രു​ടേ​താ​ണ്. ത​ങ്ങ​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ല. 

ക​ർ​ഷ​ക​​​െൻറ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു സ​ർ​ക്കാ​റും ഇ​ന്ത്യ​യി​ൽ വാ​ഴി​ല്ലെ​ന്ന​തി​​​െൻറ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് രാ​ജ​സ്ഥാ​നി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ക​ണ്ട​ത്. ക​ർ​ണാ​ട​ക​വും കേ​ര​ള​വും മാ​ത്ര​മാ​ണ് ക​ർ​ഷ​ക​രു​ടെ കാ​ര്യ​ത്തി​ൽ ശ്ര​ദ്ധി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ദേ​ശീ​യ ദ​ക്ഷി​ണേ​ന്ത്യ ന​ദീ സം​യോ​ജ​ന ക​ർ​ഷ​ക​സം​ഘം ദേ​ശീ​യ അ​ധ്യ​ക്ഷ​നാ​യ അ​യ്യാ​ക്ക​ണ്ണി​​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഡ​ൽ​ഹി​യി​ൽ 2017 ഏ​പ്രി​ലി​ൽ തു​ട​ങ്ങി 110 ദി​വ​സം നീ​ണ്ട സ​മ​രം ജ​ന​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ത​ല​യോ​ട്ടി സ​മ​രം, ന​ഗ്​​ന സ​മ​രം തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​ധാ​ന സ​മ​ര​മാ​ർ​ഗ​ങ്ങ​ൾ.

Loading...
COMMENTS