തേനീച്ച ആക്രമണത്തിൽ ക്ഷീരകർഷകൻ മരിച്ചു; മക്കൾക്കും അയൽവാസികൾക്കും പരിക്ക്
text_fieldsആലുവ: വലിയ തേനീച്ചകളുടെ ആക്രമണത്തിൽ ക്ഷീരകർഷകൻ മരിച്ചു. രക്ഷിക്കാൻ ശ്രമിച്ച മക്കൾക്കും അയൽവാസികൾക്കും പരിക്കേറ്റു.
തോട്ടുമുഖം മഹിളാലയം പറോട്ടിൽ ലൈനിൽ കുറുന്തല കിഴക്കേതിൽ വീട്ടിൽ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.
ശിവദാസിന്റെ കരച്ചിൽ കേട്ട് മകൻ പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകൾ സന്ധ്യ, സമീപ വാസികളായ പനച്ചിക്കൽ വീട്ടിൽ അജി, പനച്ചിക്കൽ ശാന്ത തുടങ്ങിയവരും എത്തി. ഇവർക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്‍റെ ഭാര്യ. മരുമക്കൾ: ശ്രീലക്ഷ്മി, രതീഷ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

