Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകർഷകൻ കൃഷിയിടത്തിൽ...

കർഷകൻ കൃഷിയിടത്തിൽ തൂങ്ങിമരിച്ചു; കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ

text_fields
bookmark_border
കർഷകൻ കൃഷിയിടത്തിൽ തൂങ്ങിമരിച്ചു; കടബാധ്യതയാണ് കാരണമെന്ന് ബന്ധുക്കൾ
cancel

അടിമാലി: ഇടുക്കി രാജാക്കാട് കർഷകനെ കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബൈസണ്‍വാലി സൊസൈറ്റിമേട് സ്വദേശി ശംഖുപുരത്തില്‍ രാജേന്ദ്രന്‍(53) ആണ് മരിച്ചത്.

പനച്ചിക്കുഴിയിലെ കൃഷിയിടത്തില്‍ പോയ രാജേന്ദ്രന്‍ മടങ്ങി വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ജാതി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഏലത്തിന് വിലയിടിഞ്ഞതിനാല്‍ തോട്ടം ഉടമകള്‍ക്ക് പാട്ട തുക നല്‍കാന്‍ കഴിഞ്ഞിരുന്നില്ലെന്നും തുടർന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നും ബന്ധുക്കൾ പറയുന്നു.

Show Full Article
TAGS:obituary farmer death 
News Summary - Farmer commits suicide
Next Story