Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാം ഹൗസ്​ ജീവനക്കാരനെ...

ഫാം ഹൗസ്​ ജീവനക്കാരനെ കൊന്നത്​ കഴുത്തുഞെരിച്ച്​; ഭാര്യയും റിസോർട്ട്​ മാനേജറും ഒളിവിൽ തന്നെ

text_fields
bookmark_border
ഫാം ഹൗസ്​ ജീവനക്കാരനെ കൊന്നത്​ കഴുത്തുഞെരിച്ച്​; ഭാര്യയും റിസോർട്ട്​ മാനേജറും ഒളിവിൽ തന്നെ
cancel
camera_alt????????????? ??????, ??????? ?????????????? ????

ശാന്തൻപാറ (ഇടുക്കി): ഫാം ഹൗസ്​ ജീവനക്കാരൻ പുത്തടി മുല്ലുർ റിജോഷിനെ കൊന്നുകുഴിച്ചുമൂടിയ സംഭവത്തിൽ പ്രതികള്‍ ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. കൊലപാതകത്തിനുശേഷം സ്​ഥലംവിട്ട ഇയാളുടെ ഭാര്യ ലിജി, ലിജിയുടെ സുഹൃത്ത്​ റിസോ ർട്ട്​ മാനേജർ വസീം എന്നിവരുടെ ഫോണ്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ​അതിനിടെ, കൊലപാതകത്തെക്കുറിച്ച് ​ വ്യക്തമായി അറിവുണ്ടായിട്ടും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചതിനു ഇരിങ്ങാലക്കുട വള്ളിവട്ടം കുഴിക്കണ്ടം വീട്ടിൽ ഫഹദിെന(25)​ ശാന്തൻപാറ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. റിസോർട്ട്​ മാനേജറുടെ സഹോദരനാണ്​ ഇയാൾ.

വസീം ഒളിവിൽപോയ ശേഷവും ഇയാളെ തൃശൂരിൽ കണ്ടെന്നതടക്കം മൊഴി നൽകിയിരുന്നു സഹോദ​രൻ. റിജോഷിനെ കഴുത്തുഞെരിച്ച്​​ കൊലപ്പെടുത്തുകയായിരുന്നെന്ന്​ കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്​റ്റ്​മോർട്ടത്തിൽ വ്യക്തമായി. ഇതോടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന്​ സംശയിക്കുന്ന വസീമിനു​ പു​റമെ കൂടുതൽ പേർ ഉൾപെട്ടിട്ടുണ്ടാകാമെന്നാണ്​ പൊലീസ്​ നിഗമനം. ഭാര്യ ലിജിയുടെ പങ്കാണ്​ ഇതിൽ പ്രധാനം. പ്രതികളെ പിടികൂടി ചോദ്യംചെയ്യുന്നതടക്കം നടപടിക്ക്​ ശേഷമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരൂ എന്ന്​ അന്വേഷണ ഉദ്യോഗസ്​ഥർ പറഞ്ഞു. മൃതദേഹം പൊലീസ്​ കണ്ടെത്തിയതിനു​ പിന്നാലെ താനാണ്​​ റിജോഷിനെ കൊലപ്പെടുത്തിയതെന്നും പൊലീസ്​ പിടികൂടിയ ത​​െൻറ സഹോദരനെയും സുഹൃത്തിനെയും വിട്ടയക്കണമെന്നും വസീം വിഡിയോ സന്ദേശം അയച്ചിരുന്നെങ്കിലും വിഡിയോയുടെ ആധികാരികത ഉറപ്പാക്കേണ്ടതുണ്ട്​.

വസീം ലിജിയെയും മകളെയും കൂട്ടി തമിഴ്നാട്ടിലേക്കോ ബംഗളൂരുവിലേക്കോ​ കടന്നതായാണ്​ ആദ്യസൂചനകൾ. എന്നാൽ, കേരളം വിട്ടുപോയിട്ടില്ലെന്ന നിലക്കും അന്വേഷണ സംഘം പരിശോധന നടത്തുന്നുണ്ട്​. പ്രതികൾ ജീവനൊടുക്കാനുള്ള സാധ്യതയും തള്ളുന്നില്ല​. ചെക്​പോസ്​റ്റ്​ കേന്ദ്രീകരിച്ചും വാഹനപരിശോധനയിലും ഇവ​െ​ര കുറിച്ച്​ സൂചന ലഭിച്ചിട്ടില്ല. ഫോൺ ടവർ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിലും സൂചന ലഭ്യമായിട്ടില്ല.

പുത്തടിക്കു സമീപം മഷ്റൂം ഹട്ട് ഫാം ഹൗസിനു​ സമീപം വ്യാഴാഴ്​ചയാണ്​ കുഴിച്ചിട്ട നിലയിൽ റിജോഷി​​െൻറ (31) മൃതദേഹം പൊലീസ്​ കണ്ടെടുത്തത്​. റിജോഷി​​െൻറ ഭാര്യ ലിജി (29), രണ്ട് വയസ്സുള്ള മകൾ ജൊവാന, ലിജിയുടെ സുഹൃത്ത്​ റിസോർട്ട്​ മാനേജർ ഇരിങ്ങാലക്കുട കോണത്തുകുന്ന് കുഴിക്കണ്ടത്തിൽ വസീം (31) എന്നിവരെയാണ്​ നാലുദിവസമായി കാണാനില്ലാത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newssanthanparaSanthanpara Murder case
News Summary - Farm House Murder Case Idukki-Kerala News
Next Story