Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫാരിസ് അബൂബക്കറിന്‍റെ...

ഫാരിസ് അബൂബക്കറിന്‍റെ വീട്ടിൽ രണ്ടാം ദിവസവും പരിശോധന

text_fields
bookmark_border
Faris Aboobakar
cancel

പയ്യോളി: വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ നന്തിബസാറിലെ വീട്ടിൽ ആദായനികുതി വകുപ്പിന്റെ പരിശോധന രണ്ടാം ദിവസവും തുടർന്നു. തിങ്കളാഴ്ച പകൽ മുഴുവൻ നീണ്ട റെയ്ഡിന് ശേഷം ചൊവ്വാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ പരിശോധന തുടർന്നു.

ഫാരിസുമായി ബന്ധപ്പെട്ട ഓഫിസുകളിലും സ്ഥാപനങ്ങളിലും ഐ.ടി. വകുപ്പിന്റെ കീഴിൽ രാജ്യവ്യാപക റെയ്ഡ് നടക്കുന്നതിന്റെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ തറവാടായ നന്തിയിലെ വീട്ടിലും റെയ്ഡ് തുടരുന്നത്.

ഫാരിസിന്റെ മാതാവ് മാത്രമേ റെയ്ഡ് സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ എന്നാണ് സൂചന. ഫാരിസ് സ്ഥിരമായി ചെന്നൈയിലും വിദേശത്തുമായതിനാൽ നന്തിയിലെ വീട്ടിൽ വന്നുപോകാറാണ് പതിവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxFaris Abubakar
News Summary - Faris Abubakar house was searched for the second day
Next Story