മനോനിലതെറ്റിയലഞ്ഞ ഭൂതകാലത്തിന് വിട: രസ്ന മാതാവിനോടൊപ്പം നാട്ടിലേക്ക്
text_fieldsരസ്നയെ മാതാവിനോടൊപ്പം യാത്രയയക്കുന്നു
മയ്യനാട്: മനോനില തെറ്റി അലഞ്ഞ ഭൂതകാലത്തിന് വിടനൽകി രസ്ന എന്ന 26കാരി മാതാവിനോടൊപ്പം സ്വന്തം നാട്ടിലേക്ക് യാത്രയായി. കിളികൊല്ലൂർ റെയിൽവേസ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട രസ്നയെ സിവിൽ പൊലീസ് ഓഫിസർ ജീനാമോളുടെ നേതൃത്വത്തിൽ കഴിഞ്ഞമാസം 11നാണ് മയ്യനാട് എസ് .എസ് സമിതി അഭയകേന്ദ്രത്തിലെത്തിച്ചത്. മാനസികാരോഗ്യ കുറവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന രസ്നയെ ചികിത്സക്കായി തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ അഡ്മിറ്റ് ചെയ്തു. മാനസികാരോഗ്യം വീണ്ടെടുത്ത രസ്ന വീട്ടുകാരുടെ ഫോൺ നമ്പർ നൽകി. വീട്ടിൽ അറിയിച്ചതനുസരിച്ച് രസ്നയെ കൂട്ടിക്കൊണ്ടുപോകാനായി ഉത്തർ പ്രദേശിൽനിന്ന് അമ്മ മീന ജെയ്സവാളും അയൽവാസി മൊറാജും കൂടി അഭയകേന്ദ്രത്തിലെത്തിച്ചേർന്നു.
2026 ഫെബ്രുവരി ഒന്നുമുതലാണ് രസ്നയെ വീട്ടിൽനിന്ന് കാണാതായത്. ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ലക്നൗവിലുള്ള അഹമ്മദ്പൂർ ഗ്രാമത്തിലെ വീട്ടിലേക്ക് എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറും സഹപ്രവർത്തകരും ചേർന്ന് ഇവരെ യാത്രയയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

