വധശ്രമക്കേസിലെ പ്രതികൾക്കുള്ള യാത്രയയപ്പ്; കെ.കെ ശൈലജയെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ
text_fieldsകോഴിക്കോട് : സി. സദാനന്ദൻ വധശ്രമക്കേസിലെ പ്രതികളെ ജയിലിലേക്കയക്കുമ്പോൾ സി.പി.ഐ.എം ഓഫീസില്‍ നൽകിയ യാത്രയയപ്പ് ചടങ്ങിലെ കെ.കെ ശൈലജ ടീച്ചറുടെ സാനിധ്യത്തെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ. അതൊരു കള്ളക്കേസാണെന്നും അവിടെയുള്ള സജീവ പൊതുപ്രവർത്തകരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നതെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. അവർ സി.പി.എം ന്‍റെ നേതാക്കളാണ്. സ്വാഭാവികമായും അവരുടെ കാര്യങ്ങളിലെല്ലാം പാർട്ടി ഇടപെടും. ശൈലജ ടീച്ചർ സംഭവം നടന്ന നാട്ടിലെ വളരെ പ്രധാനപ്പെട്ട പാർട്ടിയുടെ നേതാവാണെന്നും പരിപാടിയിൽ പങ്കെടുത്തതിൽ അസ്വാഭാവികതയില്ലെന്നും ഡി.വൈ.എഫ്.ഐ നേതാക്കൾ പറഞ്ഞു. രാജ്യസഭാംഗവും ബിജെപി നേതാവുമായ സി. സദാനന്ദൻ വധശ്രമക്കേസിലെ പ്രതികൾ ജയിലിലേക്ക് പോയപ്പോൾ കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയതുമായി ബന്ധപ്പെട്ട വാർത്തയെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ.
വിഷയത്തിൽ പാർട്ടിപ്രവർത്തകയെന്ന നിലയിലാണ് അവിടെ പോയതെന്നും കുടുംബാംഗങ്ങളുടെ വിഷമം പങ്കിടാൻ അവിടെയുണ്ടായതിൽ തെറ്റൊന്നും കാണുന്നില്ലെന്നും ശൈലജ ടീച്ചർ പറഞ്ഞിരുന്നു. അവരെല്ലാം സിപിഎം പ്രവർത്തകരാണ് താനുമൊരു പ്രവർത്തകയാണ്. ആ അർഥത്തിലാണ് അവർ ജയിലേക്ക് പോവുമ്പോൾ അവിടെ പോയത്. എന്നാൽ മാധ്യമങ്ങൾ പ്രചരിപ്പിച്ചപോലെ വലിയ യാത്രയയപ്പായി അതിനെ കാണാനാവില്ല. കുടുംബാംഗങ്ങൾക്കുണ്ടാവുന്ന വിഷമത്തിൽ പങ്കുചേരേണ്ടത് ആവശ്യമായി തോന്നി. ജനപ്രതിനിധി എന്ന നിലയിൽ ഏതെങ്കിലും കുറ്റകൃത്യത്തെ ന്യായീകരിക്കാനല്ല അവിടെ പോയത്. കുറ്റകൃത്യത്തെ ഏതുഭാഗത്തായാലും ഇതുവരെ ന്യായീകരിച്ചിട്ടുമില്ലെന്നും ശൈലജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

