Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിറമാര്‍ന്ന സിനിമ...

നിറമാര്‍ന്ന സിനിമ ജീവിതത്തിന് വിട; സജീവനും ഭാര്യയും പൊരുതുന്നത് അര്‍ബുദത്തോട്

text_fields
bookmark_border
ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സ​ജീ​വ​നെ ശു​ശ്രൂ​ഷി​ക്കു​ന്ന ഭാ​ര്യ ര​മ പ്ര​ഭ
cancel
camera_alt

ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സ​ജീ​വ​നെ ശു​ശ്രൂ​ഷി​ക്കു​ന്ന ഭാ​ര്യ ര​മ പ്ര​ഭ

നേ​മം: നി​റ​മാ​ര്‍ന്ന സി​നി​മ ജീ​വി​ത​ത്തി​ന് വി​ട പ​റ​ഞ്ഞ് സ​ജീ​വ​ന്‍ പൊ​രു​തു​ന്ന​ത് ത​ന്നെ​യും ഭാ​ര്യ​യെ​യും കാ​ര്‍ന്നു​തി​ന്നു​ന്ന അ​ര്‍ബു​ദ​ത്തോ​ട്. ആ​ര്‍ട്ട് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സ​ജീ​വ​നും (50), ഭാ​ര്യ ര​മ പ്ര​ഭ​യും (45) ഗു​രു​ത​ര രോ​ഗം ബാ​ധി​ച്ച് ജീ​വി​തം മു​ന്നോ​ട്ട് നീ​ക്കാ​നാ​വാ​ത്ത സ്ഥി​തി​യി​ലാ​ണ്. സ​ജീ​വ​ന് ത​ല​ച്ചോ​റി​ന് ടി.​ബി​യും ഭാ​ര്യ​ക്ക് അ​ർ​ബു​ദ​വു​മാ​ണ്.

എ​ന്നു നി​ന്റെ മൊ​യ്തീ​ന്‍, ഹൗ ​ഓ​ള്‍ഡ് ആ​ര്‍ യു, ​മ​ഹേ​ഷി​ന്റെ പ്ര​തി​കാ​രം, പ​ത്തൊ​ന്‍പ​താം നൂ​റ്റാ​ണ്ട്, ടേ​ക്ക് ഓ​ഫ്, ക്യാ​പ്റ്റ​ന്‍ തു​ട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ക​ലാ​കാ​ര​നാ​ണ് പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി സ​ജീ​വ​ന്‍. വെ​ങ്ങാ​നൂ​ര്‍ സ്വ​ദേ​ശി​നി ര​മ പ്ര​ഭ​യെ വി​വാ​ഹം ക​ഴി​ച്ച് വ​ര്‍ഷ​ങ്ങ​ളാ​യി തി​രു​മ​ല​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സം. നാ​ലു​മാ​സം മു​മ്പ് ക​ണ്ണൂ​രി​ല്‍ ഒ​രു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സ​ജീ​വ​ന്‍ കു​ഴ​ഞ്ഞു​വീ​ണ​ത്.

പ​രി​ശോ​ധ​ന​യി​ല്‍ ത​ല​ച്ചോ​റി​ല്‍ ടി.​ബി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. നി​ര​വ​ധി ശ​സ്ത്ര​ക്രി​യ​ക​ള്‍ ക​ഴി​ഞ്ഞു. ഇ​പ്പോ​ള്‍ പൂ​ര്‍ണ​മാ​യി കി​ട​പ്പി​ലാ​ണ്. നാ​ലു​വ​ര്‍ഷം മു​മ്പ് അ​ർ​ബു​ദം ബാ​ധി​ച്ച് ര​മ​യു​ടെ ഗ​ര്‍ഭാ​ശ​യം നീ​ക്കം ചെ​യ്തി​രു​ന്നു. അ​ടു​ത്തി​ടെ തൈ​റോ​യ്ഡി​ല്‍ അ​ർ​ബു​ദം ബാ​ധി​ച്ച് ശ​സ്ത്ര​ക്രി​യ ന​ട​ത്തി. സ​ജീ​വ​ന്‍ കി​ട​പ്പാ​യ​തോ​ടെ ര​മ​യു​ടെ തു​ട​ര്‍ചി​കി​ത്സ​യും മു​ട​ങ്ങി. സ​ജീ​വ​ന് ഏ​ഴ് ശ​സ്ത്ര​ക്രി​യ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി. ഇ​നി​യും ചെ​യ്യാ​നു​ണ്ട് മൂ​ന്ന് ശ​സ്ത്ര​ക്രി​യ​ക​ള്‍. സ​ജീ​വ​ന് ദീ​ര്‍ഘ​കാ​ല ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്ന​ത്.

ഒ​രു​സെ​ന്റ് ഭൂ​മി​യോ മ​റ്റു സ​മ്പാ​ദ്യ​ങ്ങ​ളോ ഇ​ല്ല ഇ​വ​ര്‍ക്ക്. പി​താ​വി​ന്റെ​യും മാ​താ​വി​ന്റെ​യും രോ​ഗം കാ​ര​ണം പ്ല​സ് ടു​വി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ ഇ​ള​യ​മ​ക​ളു​ടെ പ​ഠ​നം മു​ട​ങ്ങി. മൂ​ത്ത​മ​ക​ന്‍ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. ചി​കി​ത്സ​ക്കും മു​ന്നോ​ട്ടു​ള്ള ജീ​വി​ത​ത്തി​നു​മാ​യി സ​ന്മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ് കു​ടും​ബം. ര​മ പ്ര​ഭ​യു​ടെ പേ​രി​ല്‍ സ്റ്റാ​ച്യു എ​സ്.​ബി.​ഐ​യി​ല്‍ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ര്‍: 67117766318. ഐ.​എ​ഫ്.​എ​സ് കോ​ഡ്: SBIN0070028. ഗൂ​ഗ്​​ള്‍ പേ ​ന​മ്പ​ര്‍: 9961338030.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cancertreatment helpcinema life
News Summary - Farewell to colorful cinema life; Sajeevan and his wife are fighting cancer
Next Story