Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനാപകടത്തിൽ മരിച്ച...

വാഹനാപകടത്തിൽ മരിച്ച വനിത പൊലീസ് ഓഫിസർക്ക് യാത്രമൊഴി

text_fields
bookmark_border
വാഹനാപകടത്തിൽ മരിച്ച വനിത പൊലീസ് ഓഫിസർക്ക് യാത്രമൊഴി
cancel
camera_alt

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച വ​നി​ത സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സി​ൻ​സി പി.​അ​സീ​സി​ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​ന്ത്യോ​പ​ചാ​രം അ​ർ​പ്പി​ക്കു​ന്നു

Listen to this Article

പന്തളം: വാഹനാപകടത്തിൽ മരിച്ച വനിത പൊലീസ് ഓഫീസർക്ക് നാടിന്റെ യാത്രമൊഴി. പത്തനംതിട്ട വനിത സ്റ്റേഷനിൽ സിവിൽ പൊലീസ് ഓഫിസറായിരുന്ന കുളനട തണങ്ങാട്ടിൽ സിൻസി പി.അസീസ് (35) വെള്ളിയാഴ്ചയാണ് മരിച്ചത്. കഴിഞ്ഞ 11ന് വൈകീട്ട് മൂന്നരയോടെ മെഴുവേലിയിൽ കുറിയാനിപ്പള്ളി കിടങ്ങന്നൂർ റോഡിൽ കീർത്തി സ്‌കൂട്ടർ വർക്ഷോപ്പിന് സമീപം സിൻസി സഞ്ചരിച്ച സ്‌കൂട്ടർ കാറുമായി ഇടിക്കുകയായിരുന്നു.

സഹപ്രവർത്തകർ അടക്കം നൂറുകണക്കിനുപേർ അന്ത്യോപചാരം അർപ്പിക്കാൻ കുളനടയിലെ വീട്ടിലേക്ക് എത്തി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മകൻ സിദ്ധാർഥ് ചിതക്ക് തീകൊളുത്തി.സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം സുരക്ഷ പരിശീലനം നൽകുന്ന ചുമതലയായിരുന്നു സിൻസിക്ക്.

പുന്തല കക്കട സ്വദേശിയായ സിൻസിയുടെ ഭർത്താവ് ടി.ആർ സനൽകുമാറാണ്. ജില്ല പൊലീസ് മേധാവി സ്വപ്നിൽ മധുകർ, മുൻ എം.എൽ.എ ശിവദാസൻ നായർ, ഡിവൈ.എസ്.പിമാരായ ടി. രാജപ്പൻ, നന്ദകുമാർ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police officer Cincy P. Azees
News Summary - Farewell of a female police officer who died in a car accident
Next Story